ഗൂഗിളിനെതിരേ വഞ്ചനാകുറ്റം ചുമത്തും: യൂറോപ്പ്

യൂറോപ്പില്‍ ഗൂഗിള്‍ നല്‍കുന്ന സെര്‍ച്ച് റിസല്‍റ്റുകള്‍ സ്വാഭാവികമായുള്ളതല്ല. സ്വന്തം സേവനങ്ങളിലേക്ക് ട്രാഫിക് വഴിമാറ്റി വിടാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. ഇത് ഗുരുതരമായ വിശ്വാസവഞ്ചനയാണ്. നിലവിലുള്ള സെര്‍ച്ചിങ് രീതിയെ അംഗീകരിക്കാനാവില്ല-യൂറോപ്യന്‍ യൂനിയന്‍ കമ്മീഷണര്‍ ജാക്വിന്‍ അല്‍മുനിയ അറിയിച്ചു.
സെര്‍ച്ചിങ് മേഖലയിലുള്ള ആധിപത്യം ഗൂഗില്‍ ദുരുപയോഗം ചെയ്യുകയാണ്. മൈക്രോസോഫ്റ്റ്, യാഹു പോലുള്ള എതിരാളികളെ ഗൂഗിള്‍ ഇത്തരത്തില്‍ പിറകോട്ട് തള്ളുകയാണ്. ഇത് ശരിയായ ബിസിനസ്സല്ല. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഡിസംബര്‍ 18 വരെ ഗൂഗിളിന് സമയം അനുവദിച്ചിരുന്നു.
ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ ഫോര്‍മുല തീര്‍ത്തും രഹസ്യമാണ്. പൊതുവായ സെര്‍ച്ച് റിസല്‍റ്റുകളില്‍ ഗൂഗിള്‍ സേവനങ്ങള്‍ എങ്ങനെ കടന്നുവരുന്നുവെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇമെയില്‍ എന്നോ ഹോസ്റ്റിങ് എന്ന തിരഞ്ഞാല്‍ ആദ്യം വരുന്നത് ഗൂഗിളിന്റെ സേവനങ്ങളാണ്.
യൂനിയന്റെ പരാതി ഗൗരവമായി എടുക്കുന്നുവെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications