കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിങ്ക് ഓട്ടോയില്‍ ലേഡീസ് ഓണ്‍ലി

  • By Ajith Babu
Google Oneindia Malayalam News

pink autorickshaws
ദില്ലി: കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്തു സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പിങ്ക് ഓട്ടോറിക്ഷകള്‍ ദില്ലി പൊലീസ് വീണ്ടും നിരത്തിലിറക്കി. 22 പിങ്ക് ഓട്ടോറിക്ഷകളാണു ഗുഡ്ഗാവില്‍ സര്‍വീസ് ആരംഭിച്ചത്. പ്രത്യേകം സജ്ജീകരിച്ച ഓട്ടോറിക്ഷകളില്‍ സ്ത്രീകള്‍ക്കാണു മുന്‍ഗണന.

അപായ ബട്ടനും ജിപിഎസ് സംവിധാനവുമാണ് പിങ്ക് ഓട്ടോകളുടെ പ്രത്യേകത. എല്ലാ ഡ്രൈവര്‍മാര്‍ക്കും പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ഇപ്പോള്‍ എംജി റോഡ് േെമ്രടാ സ്‌റ്റേഷനില്‍ നിന്ന് മാത്രമാവും പിങ്ക് ഓട്ടോകള്‍ സര്‍വീസ് നടത്തുക.

ദിവസം മുഴുവനും സര്‍വീസ് ലഭ്യമാകുന്ന പിങ്ക് ഓട്ടോയില്‍ ഒരേ സമയം മൂന്ന് യാത്രക്കാരെ മാത്രമാണ് അനുവദിയ്ക്കുക. സാധാരണ ഓട്ടോറിക്ഷകളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക നിരക്കിലാവും ഈ ഓട്ടോകള്‍ സര്‍വീസ് നടത്തുക.

2010ലാണു രാജ്യത്ത് ആദ്യമായി പിങ്ക് ഓട്ടോറിക്ഷകള്‍ ഓടി തുടങ്ങിയത്. പിന്നീടു സര്‍വീസിനോടു വേണ്ടത്ര പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ ഓട്ടോറിക്ഷകള്‍ ദില്ലി പൊലീസ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ സര്‍ക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

English summary
To ensure the safety of women, pink autorickshaws - a service exclusively for women - are being reintroduced in the city from Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X