കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ചക്ക് വിളിച്ച് അവഹേളിതനാവാനില്ല മുഖ്യമന്ത്രി

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
കണ്ണൂര്‍: സമരം ചെയ്യുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകളെ ചര്‍ച്ചയ്ക്കായി ക്ഷണിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സ്വയം അപമാനിതരാകാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ വന്നുകാണാം. കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണ്. പുതിയതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കേള്‍ക്കും. അതിനുശേഷം ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും. നേരത്തെ രണ്ടു തവണ സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു.

അപ്പോഴെല്ലാം ഇത് പറയാനാണെങ്കില്‍ എന്തിനാണ് വിളിച്ചതെന്നാണ് സമരക്കാര്‍ ചോദിച്ചത്. സമരം പരാജയപ്പെട്ടതിനാലാണ് ജീവനക്കാര്‍ അക്രമത്തിലേക്ക് നീങ്ങുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച 74.31 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജരായെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവകാശപ്പെട്ടു. പണിമുടക്കിന്റെ ഒന്നാം ദിവസത്തെ അപേക്ഷിച്ച് 12.3 ശതമാനം കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു.

ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സമരത്തല്‍ നിന്നും ജീവനക്കാരും ആധ്യാപകരും പിന്‍മാറണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X