Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി പാക് പ്രതിനിധികളെ ഓടിച്ചു

വൈബ്രന്റ് ഗുജറാത്ത് ബിസിനസ് സമ്മിറ്റിനെത്തിയ പാകിസ്താന്‍ പ്രതിനിധി സംഘത്തോട് മടങ്ങി പോകാന്‍ നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ പാകിസ്താന്‍ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് നടപടി.

വെടിനിര്‍ത്തല്‍ ലംഘിച്ച പാകിസ്താനെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ ബിജെപി നേതൃത്വം സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.. കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയെ പ്രതിനിധീകരിച്ച് 22 അംഗ സംഘമാണ് ഇന്ത്യയിലെത്തിയത്. വെള്ളിയാഴ്ച സമ്മേളനം തുടങ്ങുമ്പോള്‍ തന്നെ ഇവരെ പങ്കെടുപ്പിച്ചിരുന്നില്ല.

Modi-Tata

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തില്‍ സംഘത്തോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനെതിരേ മോഡി എന്നും ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. പാകിസ്താനുമായുള്ള സമാധാനചര്‍ച്ചയില്‍ നിന്നു പിന്‍വാങ്ങണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

മുംബൈ ആക്രമണത്തെയും ബാബറി മസ്ജിദ് തകര്‍ത്തതിനെയും താരതമ്യം ചെയ്ത പാകിസ്താന്‍ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേയും മോഡി രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന് നട്ടെല്ലില്ലാത്തതുകൊണ്ടാണ് പാക് മന്ത്രി ഇന്ത്യയിലെത്തി ഇത്തരമൊരു പ്രസ്താവന നടത്തിയത്.

വൈബ്രന്റ് ഗുജറാത്തില്‍ നിന്നു മാത്രമല്ല സംസ്ഥാനത്തുള്ള മറ്റെല്ലാ പരിപാടികളില്‍ നിന്നും മറ്റു യാത്രകളില്‍ നിന്നും വിട്ടുനില്‍ക്കാനും എത്രയും വേഗം രാജ്യം വിടാനുമാണ് പാക് സംഘത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+