വീരജവാന്റെ അമ്മയും ഭാര്യയും നിരാഹാരം കിടക്കുന്നു
ഉത്തര്‍പ്രദേശ്: ഹേമരാജ് സിംഗിന്റെ അമ്മയും ഭാര്യയും നിരാഹാരം കിടക്കുന്നു. പാക്കിസ്ഥാന്‍ സൈന്യം അറുത്തുമാറ്റിയ തന്റെ പുത്രന്റെ തല കണ്ടെത്തി തിരിച്ചു കിട്ടുന്നതു വരെ നിരാഹാരം കിടക്കുമെന്ന് ഹേമരാജ് സിംഗിന്റെ അമ്മ മീന ദേവി അറിയിച്ചു.
ജനുവരി 8ന് പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ വെടിവച്ച് കൊന്നിരുന്നു. ഹേമരാജും സഹപ്രവര്‍ത്തകനുമായ സുധാകര്‍ സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ജീവന്‍ ത്യജിച്ചത്. എന്നാല്‍ പാക്കിസ്ഥാന്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്.

അഖിലേഷ് യാദവ് സര്‍ക്കാര്‍ ഇവര്‍ക്ക് 20ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിലെ പൂഞ്ച് മേഖലയില്‍ ഇന്ത്യ-പാക്ക് സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇപ്പോഴും തുടരുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന ആശങ്ക ഇപ്പോള്‍ വളര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications