ആന്ത്രാക്സ് ബാധ: പ്രതിരോധനടപടികള്‍ കര്‍ശനമാക്കണം

പാലക്കാട് ജില്ലയില്‍ അഗളിയില്‍ പശു ചത്തത് ആന്ത്രാക്സ് ബാധിച്ചല്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞതായി ജില്ലാ കളക്ടര്‍ പി എം അലി അസ്ഗര്‍ പാഷ വകുപ്പ് തലവന്മാരുടെ യോഗത്തില്‍ വ്യക്തമാക്കി. എങ്കിലും പശു ചത്തതിന്റെ പരിസരത്തുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് അടിയന്തര പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ ചെക്പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും രോഗബാധയുള്ളതും രോഗലക്ഷണങ്ങളുള്ളതുമായ കന്നുകാലികളെ അതിര്‍ത്തി കടത്തിക്കൊണ്ടുവരുന്നത് കര്‍ശനമായും നിയന്ത്രിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്ത മൃഗാശുപത്രിയില്‍ അറിയിക്കണമെന്നും കോട്ടത്തറ കാലിച്ചന്തയില്‍ അറവുമാടുകളെ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
അസുഖമുള്ള മൃഗങ്ങളുടെ തോല്, മാംസം, രക്തം, സ്രവങ്ങള്‍, അവ വീണ വൈക്കോല്‍, കാലിത്തീറ്റ എന്നിവയിലൂടെ ബാസിലസ് ആന്ത്രാക്സ് ബാക്ടീരിയയാണ് ആന്ത്രാക്സ് രോഗം പടര്‍ത്തുന്നത്. അഗളിയില്‍ ചത്ത പശു അഞ്ചുദിവസമായി രോഗബാധയിലായിരുന്നു. ആന്ത്രാക്സ് രോഗം പിടിപെട്ടാല്‍ പ്രതിരോധ കുത്തിവെപ്പെടുത്തില്ലെങ്കില് ഇത്രയും ദിവസം മൃഗങ്ങള്‍ ജീവിച്ചിരിക്കില്ല. നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടാനുള്ള യാതൊരു സാഹചര്യവുമില്ലെങ്കിലും ആന്ത്രാക്സ് രോഗബാധ തടയുന്നതിനായി പ്രതിരോധനടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ വിവിധ വകുപ്പ് മേധാവികളോട് നിര്‍ദേശിച്ചു.
ചത്ത മൃഗങ്ങളുടേയും പക്ഷികളുടേയും മാംസവും മാംസോല്‍പന്നങ്ങളും ഉപയോഗിക്കാതിരിക്കുക, പ്രത്യേക രോഗലക്ഷണങ്ങളില്ലാതെ പെട്ടെന്ന് കന്നുകാലികള്‍ കൂട്ടത്തോടെയോ അല്ലാതെയോ ചത്താല്‍ വകുപ്പ് മേധാവികളെ വിവരമറിയിക്കുക, തമിഴ്നാട് അതിര്ത്തിപ്രദേശങ്ങളിലുള്ളവരും മൃഗങ്ങളേയും പക്ഷികളേയും പരിപാലിക്കുന്നവരും ജാഗ്രത പാലിക്കു,. ചത്ത മൃഗങ്ങളേയും അവശിഷ്ടങ്ങളും ആഴത്തില്‍ മറവു ചെയ്യുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ - മൃഗസംരക്ഷണ വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications