കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ത്രാക്‌സ് ബാധ: പ്രതിരോധനടപടികള്‍ കര്‍ശനമാക്കണം

Google Oneindia Malayalam News

Anthrax
പാലക്കാട്: തമിഴ്‌നാട്ടിലെ തേനി, കമ്പം തുടങ്ങിയ പ്രദേശങ്ങളില്‍ ആന്ത്രാക്‌സ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ-മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ കലക്ടറുടെ അധ്യക്ഷതയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ് മേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ അഗളിയില്‍ പശു ചത്തത് ആന്ത്രാക്‌സ് ബാധിച്ചല്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞതായി ജില്ലാ കളക്ടര്‍ പി എം അലി അസ്ഗര്‍ പാഷ വകുപ്പ് തലവന്‍മാരുടെ യോഗത്തില്‍ വ്യക്തമാക്കി. എങ്കിലും പശു ചത്തതിന്റെ പരിസരത്തുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് അടിയന്തര പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ മുഴുവന്‍ ചെക്‌പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും രോഗബാധയുള്ളതും രോഗലക്ഷണങ്ങളുള്ളതുമായ കന്നുകാലികളെ അതിര്‍ത്തി കടത്തിക്കൊണ്ടുവരുന്നത് കര്‍ശനമായും നിയന്ത്രിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്ത മൃഗാശുപത്രിയില്‍ അറിയിക്കണമെന്നും കോട്ടത്തറ കാലിച്ചന്തയില്‍ അറവുമാടുകളെ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.

അസുഖമുള്ള മൃഗങ്ങളുടെ തോല്‍, മാംസം, രക്തം, സ്രവങ്ങള്‍, അവ വീണ വൈക്കോല്‍, കാലിത്തീറ്റ എന്നിവയിലൂടെ ബാസിലസ് ആന്ത്രാക്‌സ് ബാക്ടീരിയയാണ് ആന്ത്രാക്‌സ് രോഗം പടര്‍ത്തുന്നത്. അഗളിയില്‍ ചത്ത പശു അഞ്ചുദിവസമായി രോഗബാധയിലായിരുന്നു. ആന്ത്രാക്‌സ് രോഗം പിടിപെട്ടാല്‍ പ്രതിരോധ കുത്തിവെപ്പെടുത്തില്ലെങ്കില്‍ ഇത്രയും ദിവസം മൃഗങ്ങള്‍ ജീവിച്ചിരിക്കില്ല. നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടാനുള്ള യാതൊരു സാഹചര്യവുമില്ലെങ്കിലും ആന്ത്രാക്‌സ് രോഗബാധ തടയുന്നതിനായി പ്രതിരോധനടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ വിവിധ വകുപ്പ് മേധാവികളോട് നിര്‍ദേശിച്ചു.

ചത്ത മൃഗങ്ങളുടേയും പക്ഷികളുടേയും മാംസവും മാംസോല്‍പന്നങ്ങളും ഉപയോഗിക്കാതിരിക്കുക, പ്രത്യേക രോഗലക്ഷണങ്ങളില്ലാതെ പെട്ടെന്ന് കന്നുകാലികള്‍ കൂട്ടത്തോടെയോ അല്ലാതെയോ ചത്താല്‍ വകുപ്പ് മേധാവികളെ വിവരമറിയിക്കുക, തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളിലുള്ളവരും മൃഗങ്ങളേയും പക്ഷികളേയും പരിപാലിക്കുന്നവരും ജാഗ്രത പാലിക്കു,. ചത്ത മൃഗങ്ങളേയും അവശിഷ്ടങ്ങളും ആഴത്തില്‍ മറവു ചെയ്യുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ - മൃഗസംരക്ഷണ വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
The state government has announced emergency measures to contain a possible outbreak of anthrax among cattle. The move comes in the wake of an anthrax outbreak reported in Tamil Nadu's Theni and Cumbum districts, bordering Idukki district in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X