കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഐടിയു പൊതുപണിമുടക്കിന്

Google Oneindia Malayalam News

CITU
കാസര്‍ക്കോട്: പങ്കാളിത്ത പെന്‍ഷനെതിരേ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിഐടിയു പൊതുപണിമുടക്കിനൊരുങ്ങുന്നു. സമരത്തോടുള്ള സര്‍ക്കാറിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പൊതുപണിമുടക്കെന്ന് സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മറ്റു ഇടതുപക്ഷ ട്രേഡ് യൂനിയനുകളുമായി സംസാരിച്ചതിനുശേഷം തിയ്യതി പ്രഖ്യാപിക്കും. ധനമന്ത്രി കെഎം മാണി സമരക്കാരുമായി ചര്‍ച്ച നടത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ആരെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഒത്തുതീര്‍പ്പ് ശ്രമത്തിന് തിരിച്ചടിയാകുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ മുഖംതിരിയ്ക്കല്‍ സംഘടനകളെയും പിടിവാശിയിലേക്ക് നയിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് യൂനിയനുകള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ ഞായറാഴ്ച രാത്രി കെഎം മാണി മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചയുടെ ഭാവി അനിശ്ചിതത്വത്തിലായി.

പെന്‍ഷന്‍ വിഷയത്തില്‍ സിപിഐയും സിപിഎമ്മും ഒറ്റക്കെട്ടാണ്. ഇടതുമുന്നണി അധികാരത്തിലെതത്ിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ തിരിച്ചുകൊണ്ടു വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവിച്ചിരുന്നു.

English summary
he CITU decided to support the strike staged by government employees and teachers in protest against the introduction of participatory pension scheme.
 
 The CITU decided to stage a general strike and the date will be announced later.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X