കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം, ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു

Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ സമരം നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ഞായറാഴ്ച ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയേക്കും. സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന മുന്‍ നിലപാട് മാറ്റാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമുകളില്‍ ഭരണമുന്നണിയില്‍ നിന്നു തന്നെ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നറിയുന്നു.

ഏപ്രില്‍ ഒന്നുമുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോവുക അല്ലെങ്കില്‍ മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുക എന്നിവ മാത്രമാണ് സമരമുന്നണി ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ള പ്രധാന ആവശ്യം. പെന്‍ഷന്‍ പൊതുമേഖലാ സ്ഥാപനങ്ങളിലോ ട്രഷറികളിലോ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാറിന് ഉദാരമായ നിലപാടാണുള്ളത്.

ഓഫീസുകളില്‍ ഹാജര്‍ നില ഉയരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഗുരുതരമായ ഭരണസ്തംഭനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. തിങ്കളാഴ്ച സംസ്ഥാന യുവജനോത്സവവും തുടങ്ങുന്ന പശ്ചാത്തലത്തില്‍ ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ധനമന്ത്രി കെഎം മാണി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തുകയാണെങ്കില്‍ സഹകരിക്കുമെന്ന് കെഎസ്ടിഎ നേതാവ് കെഎം സുകുമാരന്‍ അറിയിച്ചു.

English summary
Chief Minister Oommen Chandy loosing his stand against the ongoing employees’ strike organised by pro-Left unions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X