വെബ് വിസ്മയം, ആരണ്‍ സ്വാട്‌സ് ആത്മഹത്യ ചെയ്തു
ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലെ മുന്നണി പോരാളിയും റെഡിറ്റ് വെബ്‌സൈറ്റിന്റെ ഡെവലപ്പറുമായ ആരണ്‍ സ്വാര്‍ട്‌സ്(26)ആത്മഹത്യ ചെയ്തു. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ലോകത്തെ ഏറ്റവും മികച്ച പ്രോഗ്രാമര്‍മാരില്‍ ഒരാളായാണ് സ്വാര്‍ട്‌സിനെ പരിഗണിയ്ക്കുന്നത്. വെബ് ഫീഡ് ഫോര്‍മാറ്റായ RSS 1.0ന് രൂപകല്‍പ്പന ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഓണ്‍ലൈന്‍ ലോകത്തെ വഴിത്തിരിവായ ഈ കണ്ടെത്തലിന്റെ ഭാഗമാകുമ്പോള്‍ വെറും പതിനാലു വയസ്സുമാത്രമായിരുന്നു പ്രായം.

ഹാക്കിങുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിരവധി കേസുകള്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വിവരങ്ങള്‍ കെട്ടിപൂട്ടി വെയ്ക്കാനുള്ളതല്ലെന്നും ഇന്റര്‍നെറ്റ് ലോകത്ത് നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നുമായിരുന്നു ആരണിന്റെ വാദം. 40 ലക്ഷത്തോളം അക്കാദമി പ്രബന്ധങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ നിന്ന് ഹാക്ക് ചെയ്‌തെടുത്ത് പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്തതും കോടതി രേഖകള്‍ ചോര്‍ത്തിയതുമായ രണ്ടു കേസുകളാണ് പ്രധാനമായും നിലവിലുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിചാരണ നടപടികള്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഒരു സോഷ്യല്‍ റീഡര്‍ എന്ന നിലയിലേക്ക് റെഡിറ്റ് എന്ന വെബ്‌സൈറ്റിനെ ഉയര്‍ത്തികൊണ്ടുവരാനും വിലപിടിപ്പുള്ള ഒട്ടേറെ രേഖകള്‍ ഇതിലൂടെ ജനങ്ങളിലെത്തിക്കാനും ഈ യുവാവിന് സാധിച്ചു.












Click it and Unblock the Notifications