സര്‍ക്കാര്‍ജീവനക്കാരുടെസമരം പിന്‍വലിച്ചു

അഞ്ചു ദിവസമായി തുടരുന്ന സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ധാരണയായതായി സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചു. മിനിമം പെന്‍ഷന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ധനമന്ത്രിയും പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചകളില്‍ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റം. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സമരം പിന്‍വലിച്ചതായുള്ള പ്രസ്താവന പുറത്തുവന്നത്.
സമരം കൊണ്ട് സര്‍ക്കാറിനാണ് നേട്ടമുണ്ടായിരിക്കുന്നത്. 2013 ഏപ്രില്‍ ഒന്നിനുശേഷം നിയമനം കിട്ടുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുളള സര്‍ക്കാര്‍ നീക്കത്തിന് പ്രതിപക്ഷ യൂനിയനുകള്‍ അംഗീകാരം നല്‍കിയതിനു തുല്യമാണിത്. കുറഞ്ഞ പെന്‍ഷന്‍ ഉറപ്പ് വരുത്താന്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന ഉറപ്പ് മാത്രമാണ് യൂനിയന്‍ നേതാക്കള്‍ക്ക് ലഭിച്ചത്.
സമരത്തില്‍ പങ്കെടുത്തുവെന്ന കാരണംകൊണ്ട് ജീവനക്കാരുടെ പേരില്‍ എന്തെങ്കിലും ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കും. പക്ഷേ, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഒരു ഇളവ് അനുവദിക്കില്ല. ഈ പിന്മാറ്റം താല്‍ക്കാലികം മാത്രമാണെന്നാണ് യൂനിയന്‍ നേതാക്കളുടെ വാദം. അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ സമരം നടത്തുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.
ചര്‍ച്ചയില്‍ സംഘടനാപ്രതിനിധികളായ എ ശ്രീകുമാര്‍, സി ആര്‍ ജോസ്പ്രകാശ്, എ ഷാജഹാന്‍, പി എച്ച് എം ഇസ്മായില്‍, കെ ശിവകുമാര്‍, വിജയകുമാരന്‍നായര്‍, എ നിസാറുദീന്‍, ധനവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി വി പി ജോയി എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications