Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ക്കോട് വൃദ്ധനെ കുത്തിക്കൊന്നു

Kasaragod Murder
കാസര്‍ക്കോട്: വീട്ടമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ ഭര്‍ത്താവിനെ കുത്തിക്കൊന്നതായി കേസ്. കാസര്‍കോട് തൃക്കരിപ്പൂര്‍ വലിയപറമ്പ് ഇടയിലെക്കാടിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇടയിലെക്കാട് താമസിക്കുന്ന കരിന്തളം വടക്കെ പുലിയന്നൂരിലെ കൊവ്വല്‍ ബാലന്‍(62) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇടയിലെക്കാട് കാവിന് സമീപം താമസിക്കുന്ന കള്ള്‌ചെത്ത് തൊഴിലാളി പാലക്കാട് സ്വദേശി മോഹനന്‍ ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ട്.

ശനിയാഴ്ച രാത്രി പതിനൊന്നോടെ ബാലന്റെ ഭാര്യവീട്ടിന് അടുത്തായി കൈപ്പാട് ചാലില്‍ കൃഷി ആവശ്യത്തിനായെടുത്ത കുഴിയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ വീടിന് പുറത്തുണ്ടായിരുന്ന ബാലന്റെ ഭാര്യയെ മോഹനന്‍ കടന്നുപിടിക്കുകയും ഇവര്‍ ഒച്ചവെച്ചപ്പോള്‍ മോഹനന്‍ ഓടി രക്ഷപ്പെടുകയായിരുന്നവെന്നും പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് ചോദിക്കാന്‍ ചെന്ന ബാലനെ മോഹനന്‍ ആക്രമിക്കുകയായിരിക്കാമെന്നാണ് കരുതുന്നത്.

ചെങ്കല്‍ ഏജന്റാണ് മരിച്ച ബാലന്‍. കൊലക്ക് ഉപയോഗിച്ച കത്തിയും പ്രതിയുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ്‌നായയും വിരടലയാള വിദഗ്ദരും സ്ഥലത്തെത്തി. ചെത്തുകാര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് പൊലീസ് നായ ഓടിക്കയറിയത്. നീലേശ്വരം സി ഐ ബാബു പെരിങ്ങേത്തിനാണ് അന്വേഷണ ചുമതല. മുണ്ടയില്‍ ഭാരതിയാണ് മരിച്ച ബാലന്റെ ഭാര്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+