സൈന്യം എന്തിനും തയ്യാര്‍: ജനറല്‍ ബിക്രം സിങ്

കരസേനയുടെ അറുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഗേറ്റിനു സമീപം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിക്രംസിങ്. വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ സിംഗ് പുഷ്പചക്രം സമര്‍പ്പിച്ചു.
രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഇന്ത്യന്‍ സേന വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ശത്രുക്കളെ പരാജയപ്പെടുത്താന്‍ എപ്പോഴും തയാറാണ്. കഴിവും കാര്യക്ഷമതയും മികവുറ്റതാക്കാന്‍ കഠിനപ്രയത്‌നമാണ് നടത്തുന്നത്.
ജനങ്ങളുടെ ക്ഷേമത്തിനായി നിര്‍മ്മാണ പദ്ധതികള്‍ സൈന്യം ഏറ്റെടുക്കുന്നു. സൈന്യത്തില്‍ ആധുനികവ്തകരണം അനിവാര്യമാണ്. അതിര്‍ത്തിയില്‍ നിയമങ്ങള്‍ പാലിക്കുമ്പോള്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സൈന്യത്തിന്റെ നടപടി സുത്യര്‍ഹമാണ്.
അതിര്‍ത്തികള്‍ കാത്തു സംരക്ഷിക്കുമെന്നു രാജ്യത്തിന് ഉറപ്പു നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. എന്നും ഇന്ത്യന്‍ സൈന്യം രാജ്യത്തിന്റെ പ്രതീക്ഷക്കൊത്തു ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്രെ സുരക്ഷയ്ക്കായി എന്തു ത്യാഗം സഹിക്കാനും സൈന്യം തയ്യാറാണ്. മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചരിത്രമാണ് ഇന്ത്യന്‍ സൈന്യത്തിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications