പാകിസ്താനികള്‍ക്ക് ഇപ്പോഴും ഓണ്‍ എറൈവല്‍ വിസ
വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലെത്തുന്ന പാകിസ്താന് പൗരന്മാര്ക്ക് ഇന്ത്യ ഇപ്പോഴും ഓണ്‍ എറൈവല്‍ വിസ നല്കുന്നു. അതിര്‍ത്തി കടന്നെത്തി രണ്ട് ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ പാകിസ്താന് സേനയുടെ നടപടിക്കെതിരേ രാജ്യവ്യാപകമായി വികാരം അലയടിച്ചുയരുമ്പോഴാണ് പാകിസ്താനികള്‍ സുഗമമായി ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയില്‍ 45 ദിവസം സഞ്ചരിയ്ക്കാനുള്ള വിസയാണ് പാകിസ്താനികള്‍ക്ക് നല്‍കുന്നത്. തീര്ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ളവര്ക്കും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമാണ് വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ സാധിക്കുന്നത്്. ഇവരെ സാധാരണയായുള്ള പോലിസ് റിപ്പോര്‍ട്ടിങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ വിസ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. 65 വയസ്സ് കഴിഞ്ഞവരെ മാത്രമാണ് ഇത്തരത്തില്‍ പ്രവേശിപ്പിക്കുന്നത്. ദിവസവും രാവിലെ പത്തുമുതല്‍ നാലുവരെയാണ് വിസ അനുവദിക്കുന്നത്. നിരോധനം നിലനില്‍ക്കുന്ന ജമ്മു കാശ്മീര്‍, പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളൊഴികെ എവിടെ വേണമെങ്കിലും സഞ്ചരിയ്ക്കാന്‍ ഇവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
ഇന്ത്യയ്ക്കു നേരെയുണ്ടായ ആക്രമണത്തിന് ചുട്ടമറുപടി നല്‍കണമെന്ന നിലയില്‍ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മുറവിളി കൂട്ടുമ്പോള്‍ പാകിസ്താനിലേക്കുള്ള ബസ് സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള തിരക്കിലാണ് സര്‍ക്കാര്‍. തിങ്കളാഴ്ച തന്നെ ഒന്നിലേറെ സര്‍വീസുകള്‍ ആരംഭിച്ചുകഴിഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications