കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനികള്‍ക്ക് ഇപ്പോഴും ഓണ്‍ എറൈവല്‍ വിസ

Google Oneindia Malayalam News

വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലെത്തുന്ന പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇപ്പോഴും ഓണ്‍ എറൈവല്‍ വിസ നല്‍കുന്നു. അതിര്‍ത്തി കടന്നെത്തി രണ്ട് ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ പാകിസ്താന്‍ സേനയുടെ നടപടിക്കെതിരേ രാജ്യവ്യാപകമായി വികാരം അലയടിച്ചുയരുമ്പോഴാണ് പാകിസ്താനികള്‍ സുഗമമായി ഇന്ത്യയിലെത്തുന്നത്.

ഇന്ത്യയില്‍ 45 ദിവസം സഞ്ചരിയ്ക്കാനുള്ള വിസയാണ് പാകിസ്താനികള്‍ക്ക് നല്‍കുന്നത്. തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ളവര്‍ക്കും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമാണ് വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ സാധിക്കുന്നത്്. ഇവരെ സാധാരണയായുള്ള പോലിസ് റിപ്പോര്‍ട്ടിങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Wagha

എന്നാല്‍ ഇത്തരത്തില്‍ വിസ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. 65 വയസ്സ് കഴിഞ്ഞവരെ മാത്രമാണ് ഇത്തരത്തില്‍ പ്രവേശിപ്പിക്കുന്നത്. ദിവസവും രാവിലെ പത്തുമുതല്‍ നാലുവരെയാണ് വിസ അനുവദിക്കുന്നത്. നിരോധനം നിലനില്‍ക്കുന്ന ജമ്മു കാശ്മീര്‍, പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളൊഴികെ എവിടെ വേണമെങ്കിലും സഞ്ചരിയ്ക്കാന്‍ ഇവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

ഇന്ത്യയ്ക്കു നേരെയുണ്ടായ ആക്രമണത്തിന് ചുട്ടമറുപടി നല്‍കണമെന്ന നിലയില്‍ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മുറവിളി കൂട്ടുമ്പോള്‍ പാകിസ്താനിലേക്കുള്ള ബസ് സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള തിരക്കിലാണ് സര്‍ക്കാര്‍. തിങ്കളാഴ്ച തന്നെ ഒന്നിലേറെ സര്‍വീസുകള്‍ ആരംഭിച്ചുകഴിഞ്ഞു.

English summary
Tensions along the Line of Control may be at its highest in recent times, but the Indian government today began the unprecedented move of giving Pakistani citizens visa on arrival at the Wagah border in Punjab.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X