Get Updates
Get notified of breaking news, exclusive insights, and must-see stories!

എളമരം കരിം സിഐടിയു ജനറല്‍ സെക്രട്ടറി

Elamaram Kareem
കാസര്‍കോട്: സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എളമരം കരിമീനേയും പ്രസിഡന്റായി ആനത്തലവട്ടം ആനന്ദിനെയും തെരഞ്ഞെടുത്തു. 30 അംഗ ഭാരവാഹികളെയും 157 അംഗ സംസ്ഥാന കമ്മിറ്റിയെയുമാണ് സമ്മേളനം തെരഞ്ഞെടുത്തത്. 430 അംഗ ജനറല്‍ കൗണ്‍സിലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

കാസര്‍കോട് നടന്ന സമ്മേളനത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ചയാണ് സംസ്ഥാന ഭാരവാഹികളെയും കമ്മിറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തത്. കെ എം സുധാകരനാണ് ഖജാന്‍ജി. കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ്, പി കെ ഗുരുദാസന്‍, എ കെ ബാലന്‍, കെ കെ ചെല്ലപ്പന്‍, എ കെ നാരായണന്‍, വി ആര്‍ ഭാസ്‌കരന്‍, എസ് എസ് പോറ്റി വി എസ് മണി, കെ കെ ജയചന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, കെ പി മേരി, നെടുവത്തൂര്‍ സുന്ദരേശന്‍ (വൈസ് പ്രസിഡന്റുമാര്‍). കെ ഒ ഹബീബ്,എന്‍ പത്മലോചനന്‍,കെ കെ ദിവാകരന്‍, പി നന്ദകുമാര്‍,വി വി ശശീന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടി അമ്മ, കെ ചന്ദ്രന്‍പിള്ള, കെ പി സഹദേവന്‍, പി രാഘവന്‍, എസ് ശര്‍മ,എം ചന്ദ്രന്‍, എം എം വര്‍ഗീസ്, വി സി കാര്‍ത്യായനി, കാട്ടാക്കട ശശി ( സെക്രട്ടറിമാര്‍) ടി ദാസന്‍,വി പ്രഭാകരന്‍,എ എ ഹക്കീം എന്നിവര്‍ ഓഡിറ്റര്‍മാര്‍.

ആരോഗ്യപരമായ കാരണങ്ങളാല്‍ കെ ശിവദാസമേനോന്‍, എ വി വാസു, നജിമുന്നീസ, കെ കെ മൂസകുട്ടി എന്നിവര്‍ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+