ഐസ്ക്രീം കേസില്‍ സര്‍ക്കാരിനെന്ത് കാര്യം-ഹൈക്കോടതി

രേഖകള്‍ വിഎസിന് നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുക്കുന്നു. മറ്റാര്‍ക്കോ വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വി കെ മോഹനാണ് കേസ് പരിഗണിച്ചത്.
കേസിലെ മൊഴിപ്പകര്‍പ്പുകളും മറ്റു രേഖകളും വി.എസിന് കൈമാറുന്നതിനെ കേസിലെ പ്രതികളാണ് എതിര്‍ക്കുന്നതെങ്കില്‍ മനസിലാക്കാം. എന്നാല്‍, നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട സര്‍ക്കാര്‍ കോടതിയുടെ ഉത്തരവിനെ എതിര്‍ക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ എന്തിനാണ് ഇതിന് തടസ്സം നില്‍ക്കുന്നത്. കേസില്‍ സര്‍ക്കാര്‍ ഒരു കക്ഷി പോലുമല്ലകോടതി നിരീക്ഷിച്ചു.
വി.എസിന് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്ന കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഹര്‍ജി ജസ്റ്റിസ് മോഹന്റെ ബെഞ്ചിലേയ്ക്ക് മാറ്റിയത്.
പൊതുതാല്‍പര്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വി.എസിന് രേഖകള്‍ കൈമാറണമെന്ന് ഉത്തരവിട്ടത്. എന്നാല്‍, കേസിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ വി.എസിന് നിയമപരമായി അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ യുക്തമായ രീതിയില്‍ കോടതിയെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
അഡ്വക്കേറ്റ് ജനറലിന് ഹാജരാകാനായി കേസിന്റെ പ്രാഥമികവാദം മാറ്റിവയ്ക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം വി.എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദ്യംചെയ്തു. ര്‍ജി പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി.












Click it and Unblock the Notifications