Get Updates
Get notified of breaking news, exclusive insights, and must-see stories!

കവര്‍ച്ച ആസൂത്രണംചെയ്ത ബന്ധുവടക്കം 7പേര്‍പിടിയില്‍

കാസര്‍കോട്: ഡിസംബര്‍ 22ന് കുമ്പള മല്ലിക ഗ്യാസ് ഏജന്‍സിക്ക് സമീപത്തുള്ള വ്യാപാരിയെയും കുടുംബത്തെയും ബന്ധിയാക്കി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ബന്ധുവടക്കം ഏഴുപേര്‍ അറസ്റ്റില്‍. മംഗലാപുരം ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയും റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയുമായ രാജേഷ് ഷേണായിയെയും വീട്ടുകാരേയും ബന്ദിയാക്കി 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കാല്‍ ലക്ഷം രൂപയും കവര്‍ന്ന കേസില്‍ കവര്‍ച്ചാ സംഘത്തിന് ഒത്താശ ചെയ്ത ഏഴംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

രാജേഷ് ഷേണായിയുടെ അയല്‍വാസിയും ബന്ധുവുമായ നരസിംഹ പൈ എന്ന മൂര്‍ത്തി (50), മംഗലാപുരം ബന്ദര്‍ അന്‍സാരി റോഡിലെ അബ്ദുല്‍ഗഫൂര്‍ (52), കാസര്‍കോട് മത്സ്യമാര്‍ക്കറ്റിനു സമീപത്തെ മുഹമ്മദ് ഹാരിസ് (34), കര്‍ണ്ണാടക പുത്തൂര്‍ സംപ്യ ആര്യാപ്പുവിലെ അബ്ദുല്‍അസീസ് സംപ്യ(44), കര്‍ണ്ണാടക ബണ്ട്വാള്‍ പറങ്കിപ്പേട്ട കുഞ്ഞത്തുകല്ലിലെ അബൂബക്കര്‍ സിദ്ധിഖ് (22), ബന്ധു അബൂബക്കര്‍ സിദ്ധിഖ് (29) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 22നാണ് രാജേഷ് ഷേണായിയുടെ വീട്ടില്‍ രാത്രി എട്ടുമണിയോടെ മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടുകാരെ കെട്ടിയിട്ടായിരുന്നു മോഷണം നടത്തിയത്. അറസ്റ്റിലായത് കവര്‍ച്ചയ്ക്ക് ഒത്താശ ചെയ്തവരാണെന്നും കവര്‍ച്ച നടത്തിയ സംഘത്തെ ഉടന്‍ പിടികൂടുമെന്നും കാസര്‍കോട് എസ് പി എസ് സുരേന്ദ്രന്‍ പറഞ്ഞു.

കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ക്രിമിനല്‍ സംഘമാണെന്ന് എസ് പി അറിയിച്ചു. കവര്‍ച്ചയെ സഹായിച്ചവരും ആസുത്രണം ചെയ്തവരെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ രണ്ടു പേര്‍ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് എടുത്തുകൊടുത്തവരാണ്. രാജേഷ് ഷേണായിയുടെ വീട്ടില്‍ അഞ്ചുകോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് തെറ്റിദ്ധരിച്ചായിരുന്നു കവര്‍ച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഷേണായി റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ കോടികള്‍ സമ്പദിച്ചിട്ടുണ്ടെന്നും അത് വീട്ടില്‍ ഏതോഭാഗത്ത് രഹസ്യ അറയില്‍ സൂക്ഷിച്ചിച്ച് വച്ചിട്ടുണ്ടെന്ന തെറ്റിദ്ധാരണയായിരുന്നു കവര്‍ച്ചാ സംഘത്തിന്. ഷേണായിയുടെ ബന്ധുകൂടിയായ മൂര്‍ത്തി എന്നറിയപ്പെടുന്ന നരസിംഹ പൈയാണ് ഈ വിവരം തന്റെ സുഹൃത്തായ മുഹമ്മദ് അഷറഫിനെ അറിയിച്ചത്. ഇരുവരും ചേര്‍ന്ന് ആദ്യം ആദായനികുതി വകുപ്പ് പണം കാണിച്ചുകൊടുത്ത് കമ്മീഷന്‍ വാങ്ങാമെന്ന ആസൂത്രണം ചെയ്തത്.

എന്നാല്‍ മറ്റ് സുഹൃത്തുകളായ മുഹമ്മദ് ഹാരീസ്, അബ്ദുള്‍ അസീസ് സംപ്യ, അബ്ദുള്‍ ഗഫൂര്‍ എന്നിവരുടെ കൂടിയാലോചനക്ക് ശേഷം കമ്മീഷന്‍ മാത്രമാക്കേണ്ട വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന അഞ്ച് കോടി തന്നെ തട്ടിയെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഈ പണം സൂക്ഷിച്ച സ്ഥലം കണ്ടെത്താന്‍ സിദ്ധിയുള്ള ഒരു സ്വാമിയുണ്ടെന്നും മംഗലാപുരത്ത് ഇയാള്‍ക്ക് ദിവ്യദൃഷ്ടിയില്‍ പണം ഇരിക്കുന്ന സ്ഥലം കണ്ടെത്താനാവുമെന്നും ഹാരിസ് അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാമിയെ കണ്ടപ്പോള്‍ പണം വീട്ടില്‍ തന്നെ ഉണ്ടെന്ന കാര്യത്തില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സ്വാമി ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ വിദഗ്ദരായ കൊള്ളസംഘത്തെ ഏല്‍പ്പിച്ചു. ഈ സംഘം കേരളത്തിന് പുറത്തുള്ളതാണെന്നും പൊലീസ് അറിയിച്ചു. സംഘം ഈ ദൗത്യം ഏറ്റെടുത്തതിന് ശേഷം രണ്ടുമാസം മുമ്പ് നിരവധി തവണ കുമ്പളയിലെ വീടിന്റെ പരിസരങ്ങള്‍ വീക്ഷിക്കുകയും ഓപ്പറേഷന്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നഗരമദ്ധ്യത്തിലായതിനാല്‍ കവര്‍ച്ച നടത്തുന്നത് എളുപ്പമല്ലെന്നും കവര്‍ച്ചയ്ക്ക് പ്രൊഫഷണല്‍ കള്ളന്മാര്‍ തന്നെ വേണമെന്നും സംഘത്തിന് ബോധ്യമായി. ഇതിനെത്തുടര്‍ന്ന് ടീമംഗങ്ങളെ രണ്ടുപ്രാവശ്യം മാറ്റിയിരുന്നു. കൃത്യം നടത്തുന്നതിനായി ഇവര്‍ ഒരു ദിവസത്തേക്ക് മാത്രമായി കര്‍ണാടകയിലെ ഒരു സ്ത്രീയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി സിം കാര്‍ഡ് എടുത്തിരുന്നു. ഇത് ദൗത്യത്തിന് ശേഷം നശിപ്പിച്ചു.

പിടികൂടിയവരില്‍ അഞ്ച് പേരും കവര്‍ച്ചാ സമയത്ത് വീടിന് ചുറ്റും നിരീക്ഷണം നടത്തുകയായിരുന്നു. കവര്‍ച്ചാ സംഘം ഒരു മണിക്കൂറോളമാണ് വീടിനകത്ത് ചെലവഴിച്ചത്. അഞ്ച് കോടിയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അതുകൊണ്ട് എവിടെ പണം സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നുവെന്നാണ് കവര്‍ച്ചാ സംഘം ആവശ്യപ്പെട്ടത് പൊലീസ് പറയുന്നത്.

പക്ഷേ പണമില്ലെന്നറിഞ്ഞതോടെ സ്വര്‍ണ്ണാഭരണങ്ങളും, അലമാരയില്‍ സൂക്ഷിച്ച കാല്‍ ലക്ഷം രൂപയും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. കവര്‍ച്ച സംഘം അറസ്റ്റിലായവര്‍ക്ക് കവര്‍ച്ച നടത്തിയ പങ്കില്‍ നിന്നും ഒന്നും നല്‍കിയില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി എസ് പി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+