കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി ഓഫീസ് 2 മാസത്തിനുള്ളില്‍

  • By Ajith Babu
Google Oneindia Malayalam News

Smart City
ദുബയ്: കൊച്ചിയില്‍ സ്മാര്‍ട് സിറ്റിയുടെ ഓഫീസ് തുടങ്ങാന്‍ ദുബയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. രണ്ട് മാസത്തിനുള്ളില്‍ തന്നെ ഓഫീസ് പൂര്‍ണസജ്ജമാവും. ഇവിടേക്ക് ആറ് മാസത്തിനുള്ളില്‍ ഒരു മുഴുവന്‍ സമയ സിഇഒയെ നിയമിയ്ക്കാനും തീരുമാനമായിട്ടുണ്ട്. ടീകോം നിര്‍ദേശിക്കുന്ന ആളായിരിക്കും സിഇഒ. ടീകോമും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് ഈ ഉദ്യോഗസ്ഥനിലൂടെയാവും.

ടീകോം ഗ്രൂപ്പ് സിഇഒ അബ്ദുല്‍ ലത്തീഫ് അല്‍മുല്ലയ്ക്കു സ്മാര്‍ട് സിറ്റി പദ്ധതിയുടെ നടത്തിപ്പിന്റെ മുഴുവന്‍ സമയ ചുമതല നല്‍കാനും യോഗം തീരുമാനിച്ചു.

സ്മാര്‍ട് സിറ്റിക്ക് കൊച്ചിയില്‍ ഉടന്‍ ഓഫിസ് തുടങ്ങും. ആറു മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. അഞ്ചര വര്‍ഷം കൊണ്ട് സ്മാര്‍ട്ട്‌സിറ്റി യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങളുമായിട്ടായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍.

ദുബയില്‍ ചേര്‍ന്ന സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗത്തിലാണു തീരുമാനം.പദ്ധതിയുടെ തടസ്സങ്ങളെല്ലാം നീങ്ങിയതായി വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദുബായ് ഹോള്‍ഡിങ്‌സിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് അംഗങ്ങളും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഐടി സെക്രട്ടറി പി.എച്ച്.കുര്യന്‍, എം.എ. യൂസഫലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
Ways are being cleared for the implementation of Smart city project in Kochi as the director board meet held here has decided to open its office at Kochi soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X