പെട്രോള്‍ വില 35 പൈസ കൂട്ടി
ദില്ലി: പെട്രോള്‍വിലയില്‍ ചെറിയ ഒരിടവേളയ്ക്കു ശേഷം വീണ്ടും വര്‍ധന. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ലിറ്ററില്‍ 35 പൈസയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് പെട്രോള്‍ വിലയും ഉയര്‍ത്തിയത്.
ഇതോടെ ദില്ലിയില്‍ ലിറ്ററിന് 67.56 രൂപയായി. പ്രദേശിക വില്‍പ്പന നികുതിയും വാറ്റും ചേരുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരക്കില്‍ മാറ്റമുണ്ടാകും.
ഒക്ടോബറിലും നവംബറിലുമായി പെട്രോള്‍വിലയില്‍ രണ്ടു തവണ കുറവുവരുത്തിയിരിന്നു. ഒക്ടോബറില്‍ ലിറ്ററിന് 56 പൈസയും നവംബറില്‍ 95 പൈസയുമാണ് കുറച്ചത്. പെട്രോള്‍ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കു സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതോടെ രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോള്‍ വില പുതുക്കി നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അധികാരമുണ്ട്. ഒന്നാം തീയതിയും പതിനഞ്ചാം തീയതിയുമാണു വില പുതുക്കി നിശ്ചയിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി അടുത്തിടെ കൊച്ചിയില്‍ പ്രഖ്യാപിച്ചിരുന്നു. വിലനിയന്ത്രണം നിലവിലുള്ള ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിപ്പിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications