കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില 35 പൈസ കൂട്ടി

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: പെട്രോള്‍വിലയില്‍ ചെറിയ ഒരിടവേളയ്ക്കു ശേഷം വീണ്ടും വര്‍ധന. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ലിറ്ററില്‍ 35 പൈസയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് പെട്രോള്‍ വിലയും ഉയര്‍ത്തിയത്.

ഇതോടെ ദില്ലിയില്‍ ലിറ്ററിന് 67.56 രൂപയായി. പ്രദേശിക വില്‍പ്പന നികുതിയും വാറ്റും ചേരുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരക്കില്‍ മാറ്റമുണ്ടാകും.

ഒക്‌ടോബറിലും നവംബറിലുമായി പെട്രോള്‍വിലയില്‍ രണ്ടു തവണ കുറവുവരുത്തിയിരിന്നു. ഒക്‌ടോബറില്‍ ലിറ്ററിന് 56 പൈസയും നവംബറില്‍ 95 പൈസയുമാണ് കുറച്ചത്. പെട്രോള്‍ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കു സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതോടെ രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോള്‍ വില പുതുക്കി നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അധികാരമുണ്ട്. ഒന്നാം തീയതിയും പതിനഞ്ചാം തീയതിയുമാണു വില പുതുക്കി നിശ്ചയിക്കുന്നത്.

പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി അടുത്തിടെ കൊച്ചിയില്‍ പ്രഖ്യാപിച്ചിരുന്നു. വിലനിയന്ത്രണം നിലവിലുള്ള ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിപ്പിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്.

English summary
The government on Tuesday evening announced a hike in petrol prices by 35 paise per litre in line with firming raw material cost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X