കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് 82 ലക്ഷത്തിന്റെ മഹാമേള, കുംഭമേള

  • By Leena Thomas
Google Oneindia Malayalam News

അലഹാബാദ്: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2013 ജനുവരി 14ന് ഉത്തര്‍ പ്രദേശിലെ അലഹാബാദില്‍ വീണ്ടും മഹാകുംഭ തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമാണ് പ്രയാഗിലെ കുഭമേള.

കുംഭമേളയുടെ ആദ്യദിനത്തില്‍ തന്നെ 20ലക്ഷം പേര്‍ ഗംഗയില്‍ മുങ്ങി നിവരാനായി എത്തിയിരുന്നു. മരം കോച്ചുന്ന തണുപ്പിലും പൂര്‍ണ്ണ നഗ്നരായി നദിയിലേക്ക് എടുത്തു ചാടുന്ന നാഗ സന്യാസിമാര്‍ കുംഭമേളയുടെ മാത്രം പ്രത്യേകതയാണ്.

ഗംഗാ യമുന സരസ്വതി സംഗമം നടക്കുന്ന പ്രയാഗിലെ ത്രിവേണി വരും ദിവസങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക കേന്ദ്രമായി മാറും. 41ദിവസം നീണ്ടു നില്‍ക്കുന്ന മഹാസംഗമം ഫെബ്രുവരി 25ന് അവസാനിക്കും. 'ഹര ഹര മഹാദേവ്' വിളികള്‍ മാത്രമാണ് പ്രയാഗില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഈ 41 ദിവസത്തിനിടയില്‍ 10 കോടി ആളുകളെങ്കിലും ഈ പുണ്യ സംഗമത്തില്‍ മുങ്ങാനായി എത്തുമെന്നാണ് കരുതുന്നത്. പ്രധാന ദിവസങ്ങളില്‍ മാത്രമായിരിയ്ക്കും കൂടുതല്‍ ആളുകള്‍ മുങ്ങാനെത്തുക. മറ്റു ദിവസങ്ങളില്‍ ആളുകള്‍ കുറവായിരിയ്ക്കും.

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഗംഗയും യമുനയും സരസ്വതിയും ചേരുന്ന സംഗമത്തില്‍ പുണ്യനദിയില്‍ മുങ്ങി നിവര്‍ന്നാല്‍ മോക്ഷം നേടുമെന്ന വിശ്വാസമാണ് അലഹാബാദിലേക്ക് ഭക്തജനങ്ങള്‍ പ്രവഹിക്കുന്നത്.
ഫെബ്രുവരി പത്തിന് മൗനി അമാവാസിക്ക് എല്ലാ അഘാഡകളിലും പെട്ട സന്യാസിമാര്‍ ത്രിവേണിയില്‍ സ്‌നാനം ചെയ്യാനെത്തും. മുങ്ങാനുള്ള ആദ്യ അവസരം ഹിമാലയത്തില്‍ നിന്നെത്തുന്ന നഗ്നരായ നാഗ സന്ന്യാസിമാര്‍ക്കാണ്.

അമാവാസി ദിവസത്തില്‍ ആദ്യം ഗംഗയില്‍ മുങ്ങാനായി പല അഖാഡകളും തമ്മില്‍ മത്സരവും തല്ലും വരെ നടക്കാറുണ്ട്. ഇത് പൊലീസിന് വന്‍ തലവേദനയാണ് കഴിഞ്ഞ അലഹബാദ് കുംഭമേളയില്‍ ഉണ്ടാക്കിയത്.

കൂട്ടം കൂട്ടടമായെത്തുന്ന സന്ന്യാസിമാരുടെ എഴുന്നളളത്തും പുണ്യനദിയിലെ അവരുടെ സ്‌നാനവുമാണ് പ്രധാന ആകര്‍ഷണം. ആറ് പ്രധാന ദിവസങ്ങളാണ് ഈ മേളയിലുള്ളത്. പൗഷ പഞ്ചമി, ഏകാദശി, മൗനി അമാവാസി, വസന്ത പഞ്ചമി, രഥ് സപ്തമി, ഭീഷ്മ ഏകാദശി, മാഘ പൂര്‍ണ്ണിമ എന്നിവയാണ് കുംഭമേള സ്‌നാനത്തിലെ പ്രധാന ദിവസങ്ങള്‍.

കുംഭമേളയ്‌ക്കെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50,000 പൊലീസുകാരെയാണ് സുരക്ഷ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യുവജനങ്ങള്‍ സ്‌നാന ഘട്ടത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

English summary
Maha Kumba Mela, held in Allahabad every 12 years and billed as the biggest religious gathering in the world, begins with millions of people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X