കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടിയേക്കും

Google Oneindia Malayalam News

Cylinder
ദില്ലി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പ്രതിമാസം ഒന്നാക്കി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ശുപാര്‍ശ. ആറുസംസ്ഥാനങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പ് കടന്നുവരുന്നതിന്റെ മുന്നോടിയായി ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയം വേണമെന്ന പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ആറു സബ്‌സിഡി സിലിണ്ടറുകളാണ് നല്‍കുന്നത്.

അതേ സമയം സബ്‌സിഡികള്‍ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരണമെന്ന പ്രഖ്യാപിത നിലപാടില്‍ യാതൊരു മാറ്റവും വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. മാര്‍ച്ച് മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ 4.50 രൂപയുടെയും ഗ്യാസ് സിലിണ്ടറിന് 130 രൂപയുടെയും വര്‍ധനവാണ് വിഭാവനം ചെയ്യുന്നത്.

ഈ വര്‍ധനവ് തന്നെ മൂന്നു ഘട്ടമായി നടപ്പാക്കാനാണ് പദ്ധതി. പാചകവാതക സിലിണ്ടറിന് 50 രൂപയും ഡീസലിന് 1.50ഉം ഉടന്‍ വര്‍ധിപ്പിക്കും. ഡീസല്‍ വില 50 രൂപയിലെത്തിക്കുന്നതിലൂടെ സബ്‌സിഡി പരിപൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഒറ്റയടിയ്ക്ക് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനു പകരം അഞ്ചോ പത്തോ തവണയായി വില കൂട്ടുകയെന്ന തന്ത്രമായിരിക്കും സ്വീകരിക്കുക.

നേരത്തെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പത് ആക്കണമെന്നാണ് ശുപാര്‍ശ നല്‍കിയിരുന്നത്. ഗ്യാസ് വിലവര്‍ധന പ്രഖ്യാപനം പുറത്തുവരുന്നതിന്റെ മുമ്പ് സിലിണ്ടറുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തിയ തീരുമാനം പുറത്തുവരാന്‍ സാധ്യതയുണ്ട്.

English summary
The government is hoping to substantially negate the political fallout of higher diesel and cooking gas (subsidised LPG cylinder) prices by doubling the cap on the number of subsidised LPG cylinders from six to 12 a year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X