കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ് വിചാരണയ്ക്ക് സ്റ്റേ

  • By Ajith Babu
Google Oneindia Malayalam News

Sister Abaya
കൊച്ചി: സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. പ്രതികളായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍ സിസ്റ്റര്‍ സെഫി എന്നിവര്‍ക്കും സിബിഐയ്ക്കും നോട്ടിസ് അയക്കാനും കോടതി ഉത്തരവിട്ടു. ബുധനാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി കെ മോഹനന്റെയാണ് ഉത്തരവ്.

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന തുടരന്വേഷണ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ തെളിവു നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തിട്ടില്ലെന്നും കഴിഞ്ഞ ഇരുപതു വര്‍ഷമായി കേസ് എങ്ങും എത്തിയിട്ടില്ലെന്നും സിസ്റ്റര്‍ അഭയ ബലാത്സംഗം ചെയ്യപ്പെട്ടോ എന്നു പരിശോധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണം വേണമെന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X