ദേശീയഗാനത്തെ അനാദരിച്ച കേസ്:തരൂരിന്റെ ഹര്‍ജി തള്ളി

അടുത്ത മാസം 16നു മുന്‍പ് ഈ ആവശ്യം ഉന്നയിച്ചു തരൂരിന് വിചാരണ കോടതിയെ സമീപിക്കാം. അതുവരെ തരൂരിനെതിരേ കുറ്റം ചുമത്തരുതെന്നും കോടതി വ്യക്തമാക്കി. എറണാകുളം അഡിഷനല്‍ സിജെഎം കോടതിയിലാണ് വിചാരണ നടക്കുന്നത്. ജസ്റ്റിസ് വി കെ മോഹനനാണ് ഹര്‍ജി നിരാകരിച്ചത്.
2009ല്‍ എറണാകുളത്തു നടന്ന പൊതു ചടങ്ങിലാണു കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനു ശേഷം അമെരിക്കന്‍ മോഡലില്‍ നെഞ്ചില്‍ കൈവച്ച് ആലപിക്കണമെന്നു തരൂര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതിനെതിരേ പൊതുപ്രവര്‍ത്തകനായ ജോയി കൈതാരമാണു കോടതിയെ സമീപിച്ചത്.കേസില്‍ വിചാരണ നടക്കുന്ന മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി.












Click it and Unblock the Notifications