വിവരങ്ങള്‍ തിരയാന്‍ ഫേസ്ബുക്ക് സെര്‍ച്ച് എന്‍ജിന്‍

ഗ്രാഫ് സെര്‍ച്ച് വഴി സുഹൃത്തുകളുടെ പോസ്റ്റുകളും മറ്റ് പബ്ലിക് പോസ്റ്റുകളും ചിത്രങ്ങളും കണ്ടുപിടിക്കാന്‍ കഴിയുമെന്നതാണ് സെര്‍ച്ച് എന്‍ജിന്റെ പ്രത്യേകത. ഓരോരുത്തരുടെയും സര്‍ക്കിളിലുള്ള സുഹൃത്തുകളുടെ പോസ്റ്റുകളും പബ്ലിക് രീതിയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുമാണ് ഇതുവഴി കാണാന്‍ സാധിക്കുന്നത്.
ഈ സംവിധാനം ആരുടെയും സ്വകാര്യതനഷ്ടപ്പെടുത്തില്ല എന്നതും ഫേസ്ബുക്ക് അവകാശപ്പെടുന്നു. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഗ്രാഫ് സെര്‍ച്ച് എന്‍ജിന്‍ ആരംഭിക്കുക. വളരെച്ചുരുക്കം ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ആദ്യഘട്ടത്തില്‍ ലഭ്യമാകുകയെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഇതു വഴി 100കോടി ജനങ്ങളും കാല്‍ലക്ഷം കോടി ചിത്രങ്ങളും ലക്ഷം കോടിയിലേറെ കണക്ഷനുകളും കണ്ടെത്താനാകുമെന്നും ഇദ്ദേഹം അറിയിച്ചു.
ചരുങ്ങിയ കാലയളവില്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൊന്നായി മാറാന്‍ ഫേസ്ബുക്കിന് കഴിഞ്ഞു. ഗൂഗിളിലേതു പോലെ ഇതൊരിക്കലും ഒരു വെബ് സെര്‍ച്ച് എന്‍ജിന്‍ അല്ല. പക്ഷേ മൈക്രോസോഫ്റ്റ് സെര്‍ച്ച് എന്‍ജിനുമായുള്ള ഫേസ്ബുക്കിന്റെ സഹകരണം ഗൂഗിളിന്റെയും അതിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഗൂഗിള്‍ പ്ലസിന്റെയും തോല്‍വിക്ക് കാരണമാകുമെന്ന് ടെക് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. സൗജന്യ വോയ്‌സ് കോളുകള്‍ ഉള്‍പ്പെടുത്തിയ മെസഞ്ജര്‍ ആപ്ലിക്കേഷനാണ് ഫേസ്ബുക്ക് അടുത്തതായി ആരംഭിക്കുന്ന സംവിധാനമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications