ഗതകാല സ്മരണകളുയര്‍ത്തി ലണ്ടനില്‍ ആവി തീവണ്ടി

1892ല് നിര്‍മ്മിച്ച ചുവപ്പും കറുപ്പും കലര്‍ന്ന ലോക്കോമോട്ടീവ് എന്‍ജിനിലൂടെയാണ് യാത്ര പുനരാവിഷ്‌കരിച്ചത്. കെന്‍സിങ്ടണ്‍ ഒളിമ്പ്യ സ്‌റ്റേഷനില്‍ നിന്നും വെസ്റ്റ് ലണ്ടന്‍ മൂര്‍ഗേറ്റ് സ്‌റ്റേഷന് വരെയാണ് യാത്ര നടത്തിയത്. 1898ല് നിര്‍മ്മിച്ച ബോഗികളാണ് യാത്രക്ക് ഉപയോഗിച്ചത്.
അസാധാരണമായ യാത്ര അനുഭവമാണ് തനിക്കുണ്ടായതെന്നും ല്‍ക്കരി വണ്ടിയായതിനാല്‍ എന്‍ജിനില്‍ നിന്നും കാര്‍മേഘം മുകളിലോട്ട് ഉരുണ്ട് കയറി പോകുന്നത് പോലെയായിരുന്നുവെന്നും ബോറീസ് ജോണ്‍സന്‍ പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ലണ്ടന്‍ ഭൂഗര്‍ഭ പാത ആരംഭിച്ചത് 1863 ജനുവരി 10നാണ്. 150 വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ 250മൈലുകളും 270 സ്‌റ്റേഷനുകളും താണ്ടുന്ന ട്യുബ് സര്‍വ്വീസില്‍ 1. 1ബില്യണ്‍ യാത്രക്കാരാണ് പ്രതിവര്‍ഷം യാത്രചെയ്യുന്നത്.












Click it and Unblock the Notifications