ലണ്ടനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു മരണം

വോക്‌സ്ഹാളില്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനു മുകളിലെ ക്രെയിന്‍ തട്ടിയാണ് ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടത്. അപകടത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അപകടസമയത്ത് ഹെലികോപ്റ്ററിലുണ്ടായ ഒരാളാണ് മരിച്ചത്. ഹെലികോപ്റ്ററില്‍ നിന്നുള്ള തീ പടര്‍ന്നുപിടിച്ചത് ഏറെ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ലണ്ടന്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള പ്രദേശങ്ങളിലൊന്നാണ് വോക്‌സ്ഹാള്‍. റോഡ്, തീവണ്ടി ഗതാഗതത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഹെലികോപ്റ്റര്‍ വന്നു പതിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് മറ്റൊരാള്‍ മരിച്ചതെന്ന് കരുതുന്നു.












Click it and Unblock the Notifications