Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷ്ടിച്ച തീവണ്ടി പാളംതെറ്റി; യുവതിക്ക് പരിക്ക്

സ്‌റ്റോക്ക്‌ഹോം: തട്ടിയെടുത്ത തീവണ്ടിയുമായി പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് പരിക്ക്. സ്റ്റോക്‌ഹോമിലെ ഒരു സബ്അര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 30കാരിനാലു ബോഗികളുള്ള യാത്രാ തീവണ്ടി മോഷ്ടിച്ചത്. സ്റ്റേഷന്‍ ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയായിരുന്നു യുവതി അടിച്ചുമാറ്റിയത്.

എന്നാല്‍ 1.6 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും പാളം തെറ്റിയ തീവണ്ടി മൂന്നുനില അപ്പാര്‍ട്ട്‌മെന്റിനുള്ളിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവമെന്ന് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

	 Stolen train crashes into building in Sweden

അപകടത്തില്‍ യുവതിക്ക് സാരമായി പരിക്കേറ്റു. ഇവരെ സ്റ്റോക്്‌ഹോം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവണ്ടി ഇടിച്ചുകയറിയ കെട്ടിടത്തില്‍ മൂന്ന് കുടുംബങ്ങള്‍ താമസിച്ചിരുന്നതായി അധികൃര്‍ പറഞ്ഞു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. തീവണ്ടിയുടെ മുന്നിലെ ബോഗി പൂര്‍ണമായും കെട്ടിടത്തിന്റെ ഉള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. തീവണ്ടിയുടെ മുന്‍ബോഗി പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിനും കാര്യമായ കേടുപാടുകളുണ്ട്.

തീവണ്ടികള്‍ വൃത്തിയാക്കുന്ന കമ്പനിയിലെ ജീവനക്കാരിയാണ് തീവണ്ടി മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+