മുംബൈയില്‍ യുവാവിനെ കഞ്ചാവുമായി പിടികൂടി

കുമാര്‍ എന്ന് പേരുള്ള ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥി കഞ്ചവ് എത്തിച്ച് കൊടുക്കാന്‍ പോകുമെന്ന വിവരം പൊലീസിനു നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടാന്‍ പൊലീസ് സ്ഥലത്ത് എത്തിയത്.
റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. വ്യക്തമായ പരിശോധനയ്ക്കു ശേഷം ഇയാളുടെ ബാഗില്‍ നിന്നും 6.4കിലോ കഞ്ചാവ് കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ആസാമിലെ ഗുവാഹത്തിയില്‍ നിന്നാണ് കഞ്ചാവ് കിട്ടിയതെന്നും ഇവിടെ ചരക്ക് എത്തിച്ചു കൊടുക്കാന്‍ വന്നിരിക്കുകയാണെന്നും മനസ്സിലായത്.
കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷമെ ഇത് എങ്ങോട്ടാണെന്നും ആര്‍ക്കു വേണ്ടിയാണെന്നും മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ വെന്നും പൊലീസ് ഉദ്യോഗസ്ഥനായ ആര്‍ ജി പര്‍ദേശി പറഞ്ഞു. 1985 ലെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രാപിക് സബ്സ്റ്റാല്‍സ് ആക്ട് അനുസരിച്ച് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications