അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ്

ഇന്ത്യയിലെയും പാകിസ്താനിലെയും ഡയറക്ടര്‍ജനറല്‍മാര്‍ (ഡി.ജി.എം.ഒ.) ബുധനാഴ്ച നടത്തിയ പത്ത് മിനിറ്റ് ടെലിഫോണ്‍ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഈ നടപടി.
ജനുവരി എട്ടിന് രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ ക്രൂരമായി വധിച്ചതിനെത്തുടര്‍ന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതിന് അറുതിവരുത്താന്‍ ഇരുരാജ്യങ്ങളും തിങ്കളാഴ്ച ഫ്‌ലാഗ് മീറ്റിങ് നടത്തി. എന്നാല്‍, അതിനുശേഷവും അഞ്ചുതവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഈ സാഹചര്യത്തിലാണ് ഡി.ജി.എം.ഒ.മാര്‍ ബുധനാഴ്ച ചര്‍ച്ച നടത്തിയത്.
നിയന്ത്രണ രേഖയിലെ സംഘര്‍ഷം രൂക്ഷമാകാന്‍ അനുവദിക്കില്ലെന്ന് ഇരുപക്ഷവും ധാരണയിലെത്തി. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുന്നതില്‍ ഇന്ത്യ പാകിസ്താനെ കടുത്ത അതൃപ്തി അറിയിച്ചു. രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ വധിച്ച് മൃതദേഹം വികൃതമാക്കിയതിലുള്ള പ്രതിഷേധവും അറിയിച്ചു.
അതിനിടെ, തങ്ങളുടെ സൈനികനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയോട് യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചതായി പാകിസ്ഥാന്‍ റേഡിയോ അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്നെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ നിഷേധിച്ചു. പാകിസ്ഥാന്‍ സൈനികന്‍ കൊല്ലപ്പെട്ടെങ്കില്‍ അത് തിരിച്ച് വെടിവച്ചപ്പോഴായിരിക്കാമെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രംസിങ് പറഞ്ഞു.
പാകിസ്ഥാന്‍ സൈന്യം തലയറുത്ത ജവാന്‍ ലാന്‍സ് നായിക്‌ഹേമരാജിന്റെ മഥുരയിലെ ഖൈരാപൂര്‍ ഗ്രാമത്തിലെ വീട് സന്ദര്‍ശിച്ചശഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications