ഡീസല്‍ വില നിയന്ത്രണം നീക്കി

ഡീസല്‍ വില സമയാസമയങ്ങളില്‍ എണ്ണക്കമ്പനികള്‍ക്കു തീരുമാനിക്കാനുള്ള അനുമതിയാണ് നല്‍കിയത്.ഏപ്രിലില്‍ ഇത് നിലവില്‍ വരും. കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും മന്ത്രിസഭായോഗം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു.
കേന്ദ്രമന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ്‌സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറ് എന്നതില്‍ നിന്ന് ഒന്‍പത് ആക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതായും വീരപ്പ മൊയ്‌ലി പറഞ്ഞു. ഏപ്രില്‍ മുതല്‍ ഒന്‍പതു സിലിണ്ടറുകള്‍ ലഭിക്കും. പാചകവാതകം, മണ്ണെണ്ണ തുടങ്ങിയവയുടെ വില വര്‍ധന ഉടനില്ല.
പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ 2010ല്‍ തന്നെ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഇതിനുശേഷം 19 തവണയാണ് കമ്പനികള്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചത്. ഈ കാലയളവില്‍ പെട്രോള്‍വിലയില്‍ 31 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. എന്നാല്‍ പെട്രോളിനെ അപേക്ഷിച്ച് ഡീസലിന്റെ വിലനിയന്ത്രണം നീക്കിയത് ദൂരവ്യാപകമായ ചലനങ്ങളാണ് വിപണിയില്‍ സൃഷ്ടിയ്ക്കുക. വിപണിയില്‍ വന്‍വിലക്കയറ്റത്തിന് ഇതുവഴിവെയ്ക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications