അച്ചടക്കനടപടി അംഗീകരിയ്ക്കാനാവില്ല: വിഎസ്

നടപടിയുമായി മുന്നോട്ടുപോയാല്‍ അതു പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് വി.എസിന്റെ വിശ്വസ്തരായ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്, അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി വി.കെ ശശിധരന്‍, പ്രസ് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തത്.
തന്റെ നിലപാട് കാരാട്ടിനെ ബോധ്യപ്പെടുത്തിയിട്ടുണ്‌ടെന്നും വി.എസ് പറഞ്ഞു. രാവിലെ ഒമ്പതു മണിയോടെയാണ് വി.എസ്. കാരാട്ടിനെ കാണാന്‍ എത്തിയത്. തന്റെ വിശ്വസ്തരായ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്ന നിലപാട് വി.എസ് ആവര്‍ത്തിച്ചു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയില്ലാത്തപ്പോള്‍ തന്റെ സ്റ്റാഫിനെതിരെ എന്തിനാണ് നടപടിയെന്നും വി.എസ് ചോദിച്ചു. നേരത്തെ ടിപി വധത്തില്‍ പങ്കുണ്‌ടെന്നു സംശയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇക്കാര്യം വി.എസ് ഉയര്‍ത്തിക്കാട്ടിയത്.
എന്നാല്‍ സംസ്ഥാന കമ്മിറ്റി നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നാണ് സൂചന. മാധ്യമങ്ങള്‍ക്കു സ്ഥിരമായി വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നു, വി.എസ് പാര്‍ട്ടിക്കു അതീതനാണെന്നും പാര്‍ട്ടിയെ തിരുത്താന്‍ ബാധ്യതയുള്ള നേതാവാണെന്നുമുള്ള പ്രതിച്ഛായ വളര്‍ത്താന്‍ ഇവര്‍ ശ്രമിച്ചു തുടങ്ങി ആരോപണങ്ങളാണ് സംസ്ഥാന കമ്മിറ്റി ഉന്നയിക്കുന്നത്.
അതേസമയം, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കേണ്ടതാണെന്ന് പോളിറ്റ്ബ്യൂറോ അംഗം സീതാറാ യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം കേന്ദ്രകമ്മിറ്റി അംഗീകരിക്കണം. പാര്‍ട്ടി ഭരണഘടനയനുസരിച്ച് അതാണ് കീഴ്‌വഴക്കംയെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications