Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയലുകള്‍ സാമൂഹിക വിപത്ത്: അടൂര്‍ ഗോപാലകൃഷ്ണന്‍

പാലക്കാട്: ടി വി സീരിയലുകള്‍ സാമൂഹിക വിപത്താണെന്നും ജീവിതത്തെക്കുറിച്ച് അനുഭവങ്ങളില്ലാത്തവരാണ് ടി വി സീരിയല്‍ സൃഷ്ടിക്കുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ദേശീയ സെമിനാര്‍ പാലക്കാട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനയിലൂടെയുളള ആശയവിനിമയം സീരിയലില്‍ നിന്ന് ഒരിയ്ക്കലും ലഭിക്കുന്നില്ല. ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിന് മാത്രമേ ഇത്തരം സീരിയലുകള്‍ ഉപകരിക്കുന്നുളളൂ. ഇതുതന്നെയാണ് സീരിയല്‍ നിര്‍മ്മാണരംഗത്തെ കുത്തക കമ്പനികള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വായന തിരസ്‌കരിക്കുക വഴി ചിന്താശേഷി അടഞ്ഞുപോവുകയാണ്. വൈകുന്നേരങ്ങളില്‍ കാണുന്ന സീരിയലുകളില്‍ ചിന്തിപ്പിക്കാനുളള വിഷയങ്ങള്‍ ശുഷ്‌കമാണ്.

Adoor

ഇത് സാംസ്‌കാരിക-സാമൂഹിക പ്രതിബദ്ധതകളെ ഇല്ലാതാക്കാനേ ഉപകരിക്കൂ. ഉത്തമ വായനയിലേക്ക് സമൂഹത്തെ എത്തിക്കാന്‍ വായനശാലകള്‍ വേണ്ടതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. നമ്മുടെ നാട്ടിലെ കുട്ടികളുടെ ഭാവി ശോഭനമാകണമെങ്കില്‍ അവര്‍ വായിച്ചു തന്നെ വളരണം. എന്നാല്‍ ഇതിനൊന്നുമാരും കുട്ടികളെ നിഷ്‌കര്‍ഷിക്കാറില്ല. എല്ലാവരും ടി വി യാണ് കാണുന്നത്. ഇത് കാഴ്ചക്കാരെ കേവലം ഉപഭോക്താക്കള്‍ മാത്രമാക്കി മാറ്റുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കാഴ്ചകള്‍ ചിന്തകളുടെ വേരറുക്കുകയാണ്. എന്നാല്‍ വായന ചിന്തകളെ ഉദ്ദീപിപ്പിക്കുമെന്നും അടൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+