പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യില്ല: സര്‍ക്കാര്‍
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ കുറ്റാരോപിതനായ പ്രധാനമന്ത്രി രാജ പര്‍വേഷ് അഷ്‌റഫിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് അന്വേഷണ ഏജന്‍സിയായ നാഷണല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയെ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അഷ്‌റഫിനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള കോടതി ഉത്തരവിറക്കിയിരുന്നു.
കേസില്‍ പ്രാഥമിക അന്വേഷണം മാത്രമേ നടന്നിട്ടുള്ളൂ. പ്രധാനമന്ത്രിയെ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യമാണ് എന്ന നിലപാടാണ് ഏജന്‍സി തലവന്‍ ഫാസിഹ് ബുഖാരി കൈകൊണ്ടിട്ടുള്ളത്.

എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചിട്ടില്ല. ഒരു വര്‍ഷത്തിലേറെ സമയം ഏജന്‍സിക്ക് കിട്ടി. ഇതുവരെ സമാഹരിച്ച മുഴുവന്‍ തെളിവും വൈകുന്നേരത്തിനു മുമ്പ് കോടതിയിലെത്തിക്കണം. തെളിവുണ്ടോയെന്ന് ഇനി കോടതി തീരുമാനിക്കും. എന്നാണ് ചീഫ് ജസ്റ്റീസ് ഇഫ്ത്വികാര്‍ ചൗധരി ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
ഫയല്‍ പരിശോധിച്ചതിനുശേഷം പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന നിലപാടാണ് കോടതിയ്ക്കുള്ളതെങ്കില്‍ സൈന്യത്തിന്റെ ഇടപെടല്‍ വേണ്ടി വരും. പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു നീക്കവും പട്ടാളഅട്ടിമറിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്ന ആശങ്ക സജീവമാണ്.












Click it and Unblock the Notifications