കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസലിന് 45 പൈസയും ഗ്യാസിന് 46 രൂപയും കൂടി

  • By Ajith Babu
Google Oneindia Malayalam News

Diesel prices up by 45 paise per litre from today, to be raised by 50 paise per litre every month
ദില്ലി: ഇന്ധന വിലനിയന്ത്രിയ്ക്കാന്‍ അനുമതി കിട്ടി മണിക്കൂറുകള്‍ക്കകം ഡീസലിനും പാചകവാതകത്തിനും വിലകൂട്ടി എണ്ണക്കമ്പനികള്‍ തനിനിറം കാണിച്ചു.

ഡീസല്‍ വില ലിറ്ററിന് 45 പൈസയും സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറൊന്നിന് 46.50 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നതായി പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

2012 സെപ്തംബര്‍ 14ന് ഡീസല്‍ വില ലിറ്ററിന് 5.63 രൂപ കൂട്ടിയിരുന്നു. ഡീസല്‍ വില പ്രതിമാസം ലീറ്ററിനു 40 മുതല്‍ 50 പൈസ വരെ ഉയര്‍ത്താനാണ് എണ്ണക്കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡീസല്‍ വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടമായി കമ്പനികള്‍ കണക്കാക്കുന്ന 9.60 രൂപ നികത്തുന്നതു വരെ ഇങ്ങനെ തവണകളായി വില ഉയര്‍ത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്.

ഒറ്റയടിയ്ക്ക് വില കൂട്ടി ജനരോഷം കത്തിക്കാളിയ്‌ക്കേണ്ടെന്ന് കരുതിയാണ് വിലകള്‍ പതുക്കനെ ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഇതോടെ അടുത്ത 19 മാസങ്ങളില്‍ ഡീസലിനു 40 മുതല്‍ 50 പൈസ വരെ (സംസ്ഥാന നികുതികള്‍ ഇതിനു പുറമെ) വര്‍ധിക്കും. ഈ വര്‍ഷാവസാനത്തോടെ ഡീസല്‍ വില ലിറ്ററൊന്നിന് 53.15ലെത്തുമെന്നാണ് കണക്കാക്കുന്നത്.

English summary
The government on Thursday took the first major step towards the deregulation of diesel prices saying oil companies will be allowed to decide the prices and hike the prices in small amounts from time to time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X