കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റിയ്ക്ക് ഏക സെസ് പദവി ലഭിച്ചു

  • By Ajith Babu
Google Oneindia Malayalam News

Smart City
ദില്ലി: സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്തിനു ഒറ്റ സെസ് പദവി അനുവദിച്ചു. ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര സെസ് അനുമതി ബോര്‍ഡിന്റേതാണ് തീരുമാനം. പ്രദേശത്തെ ഒറ്റ സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് ഉടന്‍ വിജ്ഞാപനം പുറത്തിറങ്ങും. നേരത്തെ പ്രഖ്യാപിച്ച 136 ഏക്കര്‍ സ്ഥലത്തോടു ചേര്‍ന്ന് 114 ഏക്കര്‍ സ്ഥലം കൂടി ഉള്‍പ്പെടുത്തിയാണ് ഏകസെസായി പ്രഖ്യാപിച്ചത്.

പദ്ധതിക്കായുള്ള 246 ഏക്കര്‍ ഭൂമിയും ഒറ്റ സെസ്സാക്കാനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്കിയെങ്കിലും ഒറ്റ സെസ് പദവി ലഭിച്ചിരുന്നില്ല. ഭൂമിയുടെ നടുവിലൂടെ കടമ്പ്രയാര്‍ ഒഴുകുന്നതായിരുന്നു തടസ്സം. പുഴയുടെ ഒരുവശത്തുവരുന്ന 136 ഏക്കറിനു മാത്രമാണ് സെസ് പദവി ലഭിച്ചത്.

രണ്ടു പ്രദേശത്തെയും ബന്ധിപ്പിച്ചു കടമ്പ്രയാറിനു കുറുകെ പാലം നിര്‍മിക്കാമെന്ന നിര്‍ദ്ദേശം സെസ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.
പദ്ധതിപ്രദേശം ഒറ്റ സെസ് ആയി കണക്കാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കേന്ദ്രം സ്മാര്‍ട്് സിറ്റി സംരംഭകര്‍ക്ക് അനുമതി നല്‍കിയിരുന്നു.

സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്തിനു ഒറ്റ സെസ് പദവി വേണമെന്ന ആവശ്യം കഴിഞ്ഞ കുറേ കാലങ്ങളായി ടീകോം ഉന്നയിച്ചുവരികയായിരുന്നു. ഒറ്റ സെസ് പദവി അനുവദിച്ചാല്‍ മാത്രമേ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അന്തിമമായി തയാറാക്കാന്‍ കഴിയൂവെന്നായിരുന്നു ടീംകോമിന്റെ വാദം

English summary
Surpassing a major legal hurdle the Kochi smart city project has Friday gained single SEZ status from the Central SEZ approval board Friday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X