ചൈനീസ് മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
മംഗലാപുരം: മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് വീഡിയോ കാണുകയായിരുന്ന യുവാവ് ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു.
ബീഹാര്‍ സ്വദേശിയായ മിഥുന്‍ സാഹ്നി(27)യാണ് ആണ് മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചൈനീസ് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് മൊബൈലിന്റെ ബാറ്ററിയോട് ചേര്‍ന്ന ഭാഗം ഉരുകിപ്പോയി.
കിടന്നുകൊണ്ട് ഫോണ്‍ നെഞ്ചില്‍വച്ചു കൊണ്ടാണ് ഇയാള്‍ വീഡിയോ കണ്ടിരുന്നത്. സ്‌ഫോടനത്തില്‍ നെഞ്ചിനും ഇടതുകൈയ്ക്കും സാരമായ പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഇതാണ് മരണത്തിനിടയാക്കിയത്.
നിര്‍മാണ കമ്പനിയുടെ ജോലികള്‍ക്കായെത്തിയ മിഥുനും പിതാവും ഒറ്റമുറിയുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. മുറിയിലെ വൈദ്യുതിവിതരണ സംവിധാനങ്ങള്‍ പരിതാകരമാണെന്നും ശരിയായ എര്‍ത്തിങ് പോലും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications