ഇന്ത്യാ-പാക് സംഘര്‍ഷം, നീലഗിരിയില്‍ ആശങ്ക

കാരണം ലോകത്തെ ഏറ്റവും വലിയ ചായപ്രിയരായ പാകിസ്ഥാനികള്‍ക്ക് വേണ്ടി ഇവിടെ നിന്നും കയറ്റിയയക്കുന്ന തേയില ഒരാഴ്ചയായി കെട്ടിക്കിടക്കുകയാണ്. അതിര്‍ത്തി സംഘര്‍ഷത്തെച്ചൊല്ലി ഇന്ത്യാ-പാക് ബന്ധം വഷളായതോടെ നീലഗിരി ജില്ലയിലെ തേയില മേഖലയും സ്തംഭിച്ചു. കയറ്റുമതി നിലച്ചതോടെ ഇവിടെ ലോഡുകണക്കിന് ചായപ്പൊടിയാണ് കെട്ടിക്കിടക്കുന്നത്. കുന്നൂരില്‍നിന്ന് പാകിസ്ഥാനിലേക്കുള്ള ചായപ്പൊടി കയറ്റുമതി ഇപ്പോള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
പാകിസ്ഥാനിലേക്ക് മാത്രം ഇവിടെ നിന്ന് കയറ്റിയയക്കുന്ന തേയിലപ്പൊടിയുടെ കണക്കറിയുമ്പോള്‍ മാത്രമാണ് അതിര്‍ത്തി സംഘര്‍ഷം ഗൂഡല്ലൂരിനെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നറിയാനാവുക. 2010ല്‍ 2.3 കോടി കിലോഗ്രാം ചായപ്പൊടിയായിരുന്നു പാകിസ്ഥാനിലേക്ക് കയറ്റി അയച്ചിരുന്നത്. 2011ല്‍ 3.36 കോടി കിലോഗ്രാമും 2012ല്‍ മൂന്നുകോടി കിലോഗ്രാമും ചായപ്പൊടിയുമാണ് ഇന്ത്യയില്‍ നിന്നം കയറ്റിയയച്ചത്. ഇതില്‍ മുന്തിയ പങ്കും നീലഗിരിയില്‍ നിന്നായിരുന്നു.
പാകിസ്ഥാനികള്‍ക്കും നീലഗിരി ചായയോടാണത്രേ പ്രിയം. ചായപ്പൊടി കിലോഗ്രാമിന് 90 മുതല്‍ 125 രൂപവരെ വിലയ്ക്കായിരുന്നു പാകിസ്ഥാന് നീലഗിരിയില്‍ നിന്ന് ചായപ്പൊടി വാങ്ങിയിരുന്നത്. ചായപ്പൊടി കയറ്റുമതി വര്‍ധിച്ചതോടെ തേയിലയ്ക്ക് നല്ല വിലയും ലഭിച്ചിരുന്നു. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരുന്നു. കയറ്റുമതി നിലച്ചതോടെ ചായ ചപ്പിന്റെ വില ഗണ്യമായി കുറയുമെന്ന ഭീതിയാണ് ചെറുകിട തേയില കര്‍ഷകര്‍ക്ക്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications