കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ-പാക് സംഘര്‍ഷം, നീലഗിരിയില്‍ ആശങ്ക

Google Oneindia Malayalam News

Nilgiri Tea
നീലഗിരി: ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷം ഗൂഡല്ലൂരുകാരുടെ വയറ്റത്തടിച്ചിരിക്കുകയാണ്. ചായകുടിയന്മാരായ പാകിസ്ഥാനികള്‍ കൂടി ഇന്ത്യാ-പാക് അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ വേണ്ടതൊക്കെ ചെയ്താല്‍ നന്നായിരുന്നുവെന്നാണ് ഗൂഡല്ലൂരുകാരുടെ അഭിപ്രായം.

കാരണം ലോകത്തെ ഏറ്റവും വലിയ ചായപ്രിയരായ പാകിസ്ഥാനികള്‍ക്ക് വേണ്ടി ഇവിടെ നിന്നും കയറ്റിയയക്കുന്ന തേയില ഒരാഴ്ചയായി കെട്ടിക്കിടക്കുകയാണ്. അതിര്‍ത്തി സംഘര്‍ഷത്തെച്ചൊല്ലി ഇന്ത്യാ-പാക് ബന്ധം വഷളായതോടെ നീലഗിരി ജില്ലയിലെ തേയില മേഖലയും സ്തംഭിച്ചു. കയറ്റുമതി നിലച്ചതോടെ ഇവിടെ ലോഡുകണക്കിന് ചായപ്പൊടിയാണ് കെട്ടിക്കിടക്കുന്നത്. കുന്നൂരില്‍നിന്ന് പാകിസ്ഥാനിലേക്കുള്ള ചായപ്പൊടി കയറ്റുമതി ഇപ്പോള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

പാകിസ്ഥാനിലേക്ക് മാത്രം ഇവിടെ നിന്ന് കയറ്റിയയക്കുന്ന തേയിലപ്പൊടിയുടെ കണക്കറിയുമ്പോള്‍ മാത്രമാണ് അതിര്‍ത്തി സംഘര്‍ഷം ഗൂഡല്ലൂരിനെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നറിയാനാവുക. 2010ല്‍ 2.3 കോടി കിലോഗ്രാം ചായപ്പൊടിയായിരുന്നു പാകിസ്ഥാനിലേക്ക് കയറ്റി അയച്ചിരുന്നത്. 2011ല്‍ 3.36 കോടി കിലോഗ്രാമും 2012ല്‍ മൂന്നുകോടി കിലോഗ്രാമും ചായപ്പൊടിയുമാണ് ഇന്ത്യയില്‍ നിന്നം കയറ്റിയയച്ചത്. ഇതില്‍ മുന്തിയ പങ്കും നീലഗിരിയില്‍ നിന്നായിരുന്നു.

പാകിസ്ഥാനികള്‍ക്കും നീലഗിരി ചായയോടാണത്രേ പ്രിയം. ചായപ്പൊടി കിലോഗ്രാമിന് 90 മുതല്‍ 125 രൂപവരെ വിലയ്ക്കായിരുന്നു പാകിസ്ഥാന്‍ നീലഗിരിയില്‍ നിന്ന് ചായപ്പൊടി വാങ്ങിയിരുന്നത്. ചായപ്പൊടി കയറ്റുമതി വര്‍ധിച്ചതോടെ തേയിലയ്ക്ക് നല്ല വിലയും ലഭിച്ചിരുന്നു. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരുന്നു. കയറ്റുമതി നിലച്ചതോടെ ചായ ചപ്പിന്റെ വില ഗണ്യമായി കുറയുമെന്ന ഭീതിയാണ് ചെറുകിട തേയില കര്‍ഷകര്‍ക്ക്.

English summary
Border tension likely to hamper Nilgiri's tea exports to Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X