അമ്മ കഴിച്ച ഷവര്‍മയിലൂടെ കുഞ്ഞിനും ഭഷ്യവിഷബാധ

പരപ്പനങ്ങാടി ചെറമംഗലം തുടിശേരി ഷൗക്കത്തിന്റെ മക്കളായ ഷംവീല്‍ (4), ഷഹാന (4), ഷാമില്‍ (1) എന്നിവരെയാണ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ഉമ്മ ഷമീറയും ഷവര്‍മ കഴിക്കാന്‍ തുടങ്ങിയെങ്കിലും രുചിവ്യത്യാസം തോന്നിയതിനാല്‍ കുറച്ചേ കഴിച്ചിരുന്നുള്ളു. വീട്ടിലെത്തിയ ഉടനെ സമീറയ്ക്കു തലകറക്കവും തളര്‍ച്ചയും അനുഭവപ്പെട്ടു. സംവീനും ഷഹാനയും ഛര്‍ദിക്കാനും തുടങ്ങി. ഇതിനിടെ ഉമ്മയുടെ മുലപ്പാല്‍ കുടിച്ച ഒരു വയസുകാരന്‍ ഷാമിലിനും ഛര്‍ദിയാരംഭിച്ചു. പിറ്റേ ദിവസം ഇവരെ താനൂരിലുള്ള ഒരു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടികളുടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണു ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തെ സംബന്ധിച്ചു പരാതിയൊന്നും ഇല്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. അതേ സമയം കുട്ടികളുടെ അസുഖം ഭേദമായി കഴിഞ്ഞാല്‍ പരാതി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് മാതാപിതാക്കള്‍.
തിരുവനന്തപുരത്തു ഷവര്‍മ കഴിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്നു സംസ്ഥാന വ്യാപകമായി ഷവര്‍മ പാകം ചെയ്തു വില്‍ക്കുന്ന കടകള്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു. ഇതോടെ ഷവര്‍മ വില്‍പന ഉപേക്ഷിച്ചെങ്കിലും ശക്തമായ നടപടികള്‍ ഉണ്ടാകാത്തതിനാല്‍ ഷവര്‍മ വില്‍പന വീണ്ടും സജീവമായി. എന്നാല്‍ ഉദ്യോഗസ്ഥര്‍ പിന്നീട് നിസ്സംഗത പുലര്‍ത്തിയതാണ് വീണ്ടും ഷവര്‍മ വീണ്ടും വില്ലനായത്.












Click it and Unblock the Notifications