പാക് അന്വേഷണ ഉദ്യോഗസ്ഥന്‍ മരിച്ചനിലയില്‍

അഴിമതി കേസുകള്‍ അന്വേഷിക്കുന്ന നാഷണല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി)യിലെ അസിസ്റ്റന്റ് ഡയറക്ടറായ കംറാന്‍ ഫൈസലാണ് ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ചത്. തീര്‍ത്തും ദുരൂഹമായ സാഹചര്യത്തിലാണ് മരണമെങ്കിലും കൊലപാതകമാകാനുള്ള സാധ്യത കുറവാണെന്ന് പോലിസ് വെളിപ്പെടുത്തി.
കംറാന്‍ അന്വേഷിച്ച 2008ലെ റെന്റല്‍ ഊര്‍ജ്ജ അഴിമതിക്കേസ് സുപ്രിം കോടതിയുടെ പരിഗണനയ്‌ക്കെത്തുകയും അഷ്‌റഫിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച കോടതി അറസ്റ്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും എന്‍എബി മേധാവി ഫാസിങ് ബുഖാരിയുടെ ഇടപെടല്‍ അറസ്റ്റ് വൈകിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരേ വേണ്ടത്ര തെളിവില്ലെന്ന് ബുഖാരി കോടതിയ്ക്ക് മുമ്പാകെ സത്യവാങ് മൂലം നല്‍കിയത് തിരിച്ചടിയായി.
അതേ സമയം സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി എന്‍എബി ഇത്തരമൊരു നിലപാടെടുത്തത് കേസ് നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദിലാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
തന്നെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റണമെന്ന് ഫൈസല്‍ ഉന്നത ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചിരുന്നതായി ജിയോടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ സമാഹരിച്ച തെളിവുകള്‍ കോടതി പരിഗണിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയ്‌ക്കെതിരേ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള സാധ്യതയുണ്ട്.
ഇത് മറികടക്കുന്നതിന് ഏജന്‍സിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കനത്ത സമ്മര്‍ദ്ദമാണ് അഷ്‌റഫ് സര്‍ക്കാരും പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഉണ്ടാക്കുന്നതെന്ന ആരോപണം സജീവമാണ്.












Click it and Unblock the Notifications