തഹാവൂര്‍ റാണയ്ക്ക് 14 വര്‍ഷം തടവ്
പാക്
ഭീകരസംഘടനയായ
ലഷ്ക്കറെ
തയ്ബയ്ക്ക്
ആയുധങ്ങള്‍
എത്തിച്ചുകൊടുത്തുവെന്ന
കേസിലും
ഡാനിഷ്
പത്രമായ
ജിലാന്‍ഡ്
പോസ്റ്റന്റെ
ഓഫീസ്
അക്രമിയ്ക്കാന്‍
ശ്രമിച്ച
കേസിലുമാണ്
ശിക്ഷ.
30
വര്‍ഷം
തടവ്
നല്‍കണമെന്നാണു
പ്രോസിക്യൂഷന്
ആവശ്യപ്പെട്ടത്.
അനാരോഗ്യം
മൂലം
ഒമ്പതു
വര്‍ഷത്തില്‍
കൂടുതല്‍
ശിക്ഷ
നല്കരുതെന്നു
പ്രതിഭാഗം
വാദിച്ചു
പ്രവാചക
നിന്ദയുടെ
പേരിലാണ്
ഭീകരര്‍
പത്രം
ഓഫീസ്
ബോംബ്
സ്ഫോടനത്തിലൂടെ
തകര്‍ക്കാന്‍
പദ്ധതിയിട്ടത്.
പാക്കനേഡിയന്
പൗരനായ
റാണയെ
(52)
2009ല്‍
ഭീകരാക്രമണക്കേസിലാണ്
അറസ്റ്റ്
ചെയ്തതെങ്കിലും
ആ
കേസില്‍
കുറ്റക്കാരനല്ലെന്നായിരുന്നു
അമേരിക്കന്‍
കോടതിയുടെ
കണ്ടെത്തല്‍.
പത്രം ഓഫീസ് തകര്‍ക്കാന്‍ പദ്ധതിയിട്ട കേസില്‍ പാക് ഭീകര നേതാവായ ഇല്യാസ് കാശ്മീരി, പാക് റിട്ട. മേജര്‍ അബ്ദുള്‍ റഹ്മാന് എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം എഫ്.ബി.ഐ ചുമത്തിയിരുന്നു.
പാകിസ്ഥാനില്‍ ജനിച്ച് കാനഡയിലേയ്ക്ക് കുടിയേറിയ തഹാവൂര്‍ റാണെ പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഷിക്കാഗോയില്‍ സ്ഥിര താമസമാക്കുകയായിരുന്നു. ഇവിടെ വച്ചാണ് ഹെഡ്ലിയുമായ ചേര്‍ന്ന് പാക് ഭീകരര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
റാണയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന നിലപാടിലാണ് ഇപ്പോഴും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍.