കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തഹാവൂര്‍ റാണയ്ക്ക് 14 വര്‍ഷം തടവ്

  • By Ajith Babu
Google Oneindia Malayalam News

Tahawwur Rana
ഷിക്കോഗോ : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകനായ തഹാവൂര്‍ റാണയ്ക്ക് ഷിക്കാഗോ ഫെഡറല്‍ കോടതി പതിനാല് വര്‍ഷം തടവ് വിധിച്ചു.

പാക് ഭീകരസംഘടനയായ ലഷ്‌ക്കറെ തയ്ബയ്ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തുവെന്ന കേസിലും ഡാനിഷ് പത്രമായ ജിലാന്‍ഡ് പോസ്റ്റന്റെ ഓഫീസ് അക്രമിയ്ക്കാന്‍ ശ്രമിച്ച കേസിലുമാണ് ശിക്ഷ. 30 വര്‍ഷം തടവ് നല്‍കണമെന്നാണു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അനാരോഗ്യം മൂലം ഒമ്പതു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കരുതെന്നു പ്രതിഭാഗം വാദിച്ചു
പ്രവാചക നിന്ദയുടെ പേരിലാണ് ഭീകരര്‍ പത്രം ഓഫീസ് ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ പദ്ധതിയിട്ടത്. പാക്കനേഡിയന്‍ പൗരനായ റാണയെ (52) 2009ല്‍ ഭീകരാക്രമണക്കേസിലാണ് അറസ്റ്റ് ചെയ്തതെങ്കിലും ആ കേസില്‍ കുറ്റക്കാരനല്ലെന്നായിരുന്നു അമേരിക്കന്‍ കോടതിയുടെ കണ്ടെത്തല്‍.

പത്രം ഓഫീസ് തകര്‍ക്കാന്‍ പദ്ധതിയിട്ട കേസില്‍ പാക് ഭീകര നേതാവായ ഇല്യാസ് കാശ്മീരി, പാക് റിട്ട. മേജര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം എഫ്.ബി.ഐ ചുമത്തിയിരുന്നു.

പാകിസ്ഥാനില്‍ ജനിച്ച് കാനഡയിലേയ്ക്ക് കുടിയേറിയ തഹാവൂര്‍ റാണെ പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഷിക്കാഗോയില്‍ സ്ഥിര താമസമാക്കുകയായിരുന്നു. ഇവിടെ വച്ചാണ് ഹെഡ്‌ലിയുമായ ചേര്‍ന്ന് പാക് ഭീകരര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

റാണയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന നിലപാടിലാണ് ഇപ്പോഴും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍.

English summary
A US court on Thursday sentenced Tahawwur Rana, a Chicago businessman, to 14 years in jail for providing material support to the 2008 Mumbai carnage perpetrators and planning another terrorist strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X