Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡീസലിന്റെ രാഷ്ട്രിയം..

Diesel
ന്യൂഡല്‍ഹ; അങ്ങനെ അതും സംഭവിച്ചു.. ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് നല്‍കി. അതിനു പിന്നാലെ തന്നെ കമ്പനികള്‍ ജനങ്ങള്‍ക്കിട്ട് പണിയും ചെയ്തു. എല്ലാമാസവും 45പൈസ വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്. അതായത് ചുരുങ്ങിയത വര്‍ഷത്തില്‍ ഒരു ലിറ്ററിനു മേല്‍ 10രൂപയുടെ വര്‍ദ്ധന.

ഡീസല്‍ വിലയില്‍ ഇതിനു മുന്‍പു വര്‍ധനയുണ്ടായത് കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ആണ്. ലീറ്ററിന് 5.63 പൈസയാണ് അന്നു കൂട്ടിയത്. ഡീസല്‍ വില പ്രതിമാസം ലീറ്ററിനു 40 മുതല്‍ 50 പൈസ വരെ വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഡീസല്‍ വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടമായി കമ്പനികള്‍ കണക്കാക്കുന്ന 9.60 രൂപ നികത്തുന്നതു വരെ ഇങ്ങനെ തവണകളായി വില ഉയര്‍ത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്.

ഇതോടു കൂടി സാധാരണക്കാരന്റെ ജീവിത ചിലവ് വര്‍ദ്ധിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. സബ്‌സീഡി ഇല്ലാത്ത ഗാര്‍ഹിക എല്‍ പി ജി സിലിണ്ടറിന്‍െ വില 46.50 രൂപയോളം വര്‍ദ്ധിപ്പിച്ചു. സാധാരണജനങ്ങള്‍ ആശ്രയിക്കുന്ന കൃഷിയിലും കാര്യമായ വര്‍ദ്ധനയുണ്ടാകും. കാര്‍ഷികചെലവും കൂടും. പമ്പുകളുടെയും ട്രാക്ടറുകളുടെയും പ്രവര്‍ത്തനത്തിന് രാജ്യത്തെ കര്‍ഷകര്‍ ആശ്രയിക്കുന്നത് ഡീസലിനെയാണ്. അതിനാല്‍ ഉല്‍പ്പന്നങ്ങളുടെ വിലയിലും മാറ്റംവരും.

നിര്‍മ്മാണ മേഖലയിലും ചെലവ് കൂടും. ഫഌറ്റുകള്‍ പോലുള്ളവയുടെ മെയ്ന്റനന്‍സ് ചെലവും ഇരട്ടിക്കും. ലിറ്ററിന്‍ 1രൂപ വര്‍ദ്ധനയുണ്ടായാല്‍ ചരക്കുകൂലി 1.5 ശതമാനം വര്‍ദ്ധിക്കുമെന്നത് തീര്‍ച്ച.

രാജ്യത്ത് യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതിലെ പ്രധാന ഘടകം ഡീസല്‍ വിലയാണ്. ഓട്ടോ-ടാക്‌സി -ബസ് ട്രെയിന്‍ നിരക്കും വന്‍തോതില്‍ വര്‍ധിക്കും. ഡീസല്‍ ഊര്‍ജ നിലയങ്ങളെ വില ബാധിക്കുമെന്നതിനാല്‍ വൈദ്യുതിനിരക്കും ഉയരും. അടിക്കടി ഡീസല്‍ വിലയിലുണ്ടാകുന്ന വ്യതിയാനും സാധാരണക്കാരന്റെ ജീവിതത്തെ താളം തെറ്റിക്കുമെന്ന കാര്യം ഉറപ്പാണ്.

വിലനിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയതോടെ ഏറ്റവും കൂടുതല്‍ ഡീസല്‍ ഉപയോഗിക്കുന്നവര്‍ക്ക് വിപണി വില എന്ന നയമാണ് ഇവര്‍ സ്വീകരിച്ചിരിക്കന്നത്. ഇതിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ ഡീസല്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ പട്ടികയില്‍ ടെലികോം ഡിപ്പാര്‍ട്ടുമെന്റും ഉള്‍പ്പെടുന്നു. അങ്ങനെയെങ്കില്‍ ഫോണ്‍ ചാര്‍ജും വര്‍ധിച്ചേക്കും.

എല്ലാ മേഖലകളും പരിഗണിക്കുകയാണെങ്കില്‍ സാധാരണക്കാരന് 25 ശതമാനത്തോളം അധിക ബാധ്യയാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് നോക്കി കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+