Get Updates
Get notified of breaking news, exclusive insights, and must-see stories!

4ലക്ഷം രൂപയുമായി കടന്ന തെരുവ് നായയ്‌ക്കെതിരെ കേസ്

Stray Dog
പട്‌ന: ബിഹാറില്‍ നാല് ലക്ഷം രൂപയടങ്ങിയ ബാഗുമായി കടന്ന തെരുവ് നായയെ പൊലീസ് അന്വേഷിയ്ക്കുന്നു. ബിഹാറിലെ ഗോപാല്‍ഗഞ്ജിലാണു സംഭവം.

നാക്ചദ് മിയാന്‍ എന്ന വ്യവസായിയുടെ പണമടങ്ങിയ പ്ലാസ്റ്റിക് ബാഗാണ് നായ കടിച്ചെടുത്ത് ഓടിയത്. തുറന്നിട്ട വാതിലിലൂടെ വീടിനുള്ളില്‍ കടന്ന നായ കിടക്കയില്‍ വച്ചിരുന്ന ബാഗും കടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു.

ഈസമയം കുളിമുറിയിലായിരുന്ന നാക്ചദ് മിയാന്‍ ശബ്ദം കേട്ട് എത്തിയപ്പോള്‍ നായ ഓടിപ്പോകുന്നതു കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കി. ഭക്ഷണം കഴിയ്ക്കാനായി കൈകഴുകാന്‍ പോയതക്കത്തിനാണ് നായ പണവുമായി കടന്നതെന്ന് ഇയാള്‍ പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നു.

നാചക്ചദ് മിയാന്‍ പിന്നാലെ ഓടിയെങ്കിലും നായ കടന്നുകളഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീടിനോടു ചേര്‍ന്നുള്ള ഇടവഴിയില്‍നിന്ന് 1,40,000 രൂപ കണെ്ടത്തി. എന്നാല്‍, അവശേഷിക്കുന്ന പണം കണെ്ടത്താനായിട്ടില്ല.

ഗള്‍ഫിലുള്ള മകന്‍ വസ്തു വാങ്ങാനായി അയച്ചുതന്നതാണ് പണമെന്ന് നാചക്ചദ് മിയാന്‍ പറയുന്നു. ഭക്ഷണമുണെ്ടന്നു കരുതിയായിരിക്കാം നായ ബാഗ് കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. നായയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പണവുമായി കടന്ന നായയെ കണ്ടെത്താന്‍ നാട്ടുകാരും ഉഷാറായി രംഗത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+