കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍ വില കുറയ്ക്കുന്ന പ്രശ്‌നമില്ല

  • By Ajith Babu
Google Oneindia Malayalam News

Diesel
ജയ്പൂര്‍: ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുന്ന പ്രശ്‌നമേയില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ഡീസല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ 83 ശതമാനം ഇറക്കുമതി ചെയ്യുമ്പോഴും ലോകത്ത് ഏറ്റവും കുറഞ്ഞ വിലക്ക് ഡീസല്‍ വില്‍ക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വിലവര്‍ധന പിന്‍വലിച്ചാല്‍ രാജ്യം ധനക്കമ്മി വര്‍ധിച്ച് പാപ്പരാകുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണെണ്ണയ്ക്ക് ഇപ്പോഴും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. സാധാരണക്കാരെ ബാധിയ്ക്കുമെന്നതിനാലാണ് വില വര്‍ദ്ധിപ്പിയ്ക്കാഞ്ഞത്. സബ്‌സിഡി നിരക്കില്‍ ആറു പാചകവാതക സിലണ്ടര്‍ മതിയാകില്ലെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇത് ഒമ്പതാക്കി. വില വര്‍ധിപ്പിക്കാതെയാണു സിലിണ്ടറുകളുടെ എണ്ണം കൂട്ടിയത്.

എന്‍ഡിഎയുടെ കാലം മുതല്‍ തന്നെ ഡീസല്‍ വില നിയന്ത്രണം നീക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. തീരുമാനം പിന്‍വലിച്ചാല്‍ ധനകമ്മി ഉയര്‍ന്നു രാജ്യം പാപ്പരാകും. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 83 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നും ജയ്പൂരില്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയ മൊയ്‌ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

English summary
Union Petroleum and Natural Gas Minister Dr. M. Veerappa Moily on Saturday made it absolutely clear that there is no question of rollback of the diesel price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X