പാര്‍ട്ടിയുടെ നിയന്ത്രണം രാഹുലിന്റെ കൈകളിലേക്ക്

ഞായറാഴ്ച ജയ്പൂരില്‍ സമാപിക്കുന്ന ചിന്തന്‍ ശിബിരത്തിനിടെ ചേരുന്ന എഐസിസി മിനി യോഗത്തില്‍ പുതിയ ചുമതല സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും നടക്കും. പാര്‍ട്ടി നേതൃത്വത്തിലേക്ക് രാഹുലിനെ അവരോധിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായിരിക്കുന്നത്.
മന്ത്രിസഭയില്‍ ചേരാന്‍ രാഹുല്‍ നേരത്തെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിയ്ക്കാനാണ് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് വര്‍ക്കിങ് പ്രസിഡന്റായി നിയമിയ്ക്കാന്‍ ധാരണയായത്.
നിലവില്‍ എഐസിസിയുടെ ജനറല്‍ സെക്രട്ടറി മാത്രമാണ് രാഹുല്‍ ഗാന്ധി. രാഹുലിനെ നേതൃനിരയിലേക്ക് ഉയര്‍ത്തണമെന്ന നിര്‍ദേശം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയെ മുന്‍ നിര്‍ത്തി വേണം അടുത്ത പൊതു തിരഞ്ഞെടുപ്പിനെ നേരിടാനെന്നു പ്രതിനിധികള്‍ ചിന്തന്‍ ശിബിരത്തില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications