ഇറ്റാലിയന്‍ നാവികര്‍ക്ക് ഇനി ദില്ലിയില്‍ സുഖവാസം

ഉത്തരവ് വന്ന ഉടനെ ഇറ്റാലിയന്‍ നാവികരായ ലാസ്‌തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ ദില്ലിയ്ക്ക് കൊണ്ടുപോവുകയും ചെയ്തു.എയര്‍ ഇന്ത്യ വിമാനത്തില്‍ രാത്രി 11.30 നാണ് നാവികരെ ദില്ലിയിലെത്തിച്ചത്.
ദില്ലിയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഉള്‍പ്പെടെയുള്ള എംബസി ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളുടെ സാന്നിധ്യമുണ്ടായതിനാല്‍ ഒരു മണിക്കൂറോളം വൈകി വിഐപി എക്‌സിറ്റ് വഴിയാണ് നാവികരെ പുറത്തുകടത്തിയത്. എംബസി വാഹനത്തിലായിരുന്നു ഇവരെ താമസസ്ഥലത്തേക്ക് മാറ്റിയത്.
ഇറ്റാലിയന്‍ എംബസിയോട് ചേര്‍ന്നുള്ള സ്ഥലത്താവും ഇനി ഇവര്‍ താമസിക്കുക. കൊച്ചി വിട്ടുപോകന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാവികര്‍ നല്‍കിയ ഹര്‍ജിയിലാണ് കൊച്ചിയില്‍ നിന്നു പുറത്തുപോകാന്‍ സുപ്രീം കോടതി ഇവര്‍ക്ക് അനുമതി നല്‍കിയത്. ചാണക്യപുരി പൊലീസ് സ്‌റ്റേഷനില്‍ ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications