വിവാഹത്തലേന്ന് മുങ്ങിയ വരനെ തപ്പിയെടുത്ത് കല്യാണം

തലയോലപ്പറമ്പ് സ്വദേശികളായ യുവാവും യുവതിയും കഴിഞ്ഞ കുറെക്കാലമായി പ്രണയത്തിലായിരുന്നു. ഒടുവില്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാരം സമ്മതം മൂളി. വെള്ളിയാഴ്ച രാവിലെ ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, വിവാഹത്തലേന്ന് എല്ലാവരെയും ഞെട്ടിച്ച് കല്യാണപയ്യന്‍ മുങ്ങുകയായിരുന്നു.
എന്നാല്‍ പ്രണയം തലയ്ക്കുപിടിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ വധു വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തയാറായില്ല. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം കഴിയ്ക്കണമെന്ന് വധു നിര്‍ബന്ധം പിടിച്ചതോടെ ഇരുവീട്ടുകാരും വരന് വേണ്ടി അന്വേഷണം തുടങ്ങി. പൊലീസ് സഹായത്തോടെ വരനെ തൃശൂരില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ മുഹൂര്‍ത്തം കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സെലീനാമ്മ ജോര്‍ജിന്റെയും അംഗങ്ങളുടെയും സാന്നിധ്യത്തില്‍ വൈകുന്നേരം മൂന്നിന് പഞ്ചായത്തോഫിസില്‍വെച്ച് വിവാഹം നടന്നതോടെ എല്ലാം മംഗളമായി അവസാനിച്ചു.












Click it and Unblock the Notifications